Breaking News

കേരളത്തിലെ ആദ്യത്തെ വനിത ടൂവീലർ വർക്ക്ഷോപ്പ് വെസ്റ്റ് എളേരി പഞ്ചായത്തിലെ ഭീമനടി കാലിക്കടവിൽ പ്രവർത്തനം ആരംഭിച്ചു.


ഭീമനടി : കാസർഗോഡ് കുടുംബശ്രീ മിഷന്റെ കീഴിൽ പരപ്പ ആർ കെ ഐ ഇ ഡി പി പദ്ധതിയുടെ ഭാഗമായുള്ള ബ്ലോക്ക് തല സ്കിൽ ട്രെയിനിങ്ങിൽ പങ്കെടുത്ത് ടൂവീലർ മെക്കാനിക്കൽ പരീശീലനം നേടിയ വനിതകളാണ് ടൂവീലർ വർക്ക് ഷോപ്പ് ആരംഭിച്ചിരിക്കുന്നത്. പുരുഷന്മാർ മാത്രം നിയന്ത്രിക്കുന്ന ഒരു മേഖലയിൽ കൂടി സ്ത്രീകൾ ചരിത്രം രചിച്ചിരിയ്ക്കുന്നു. 
                   കാലിക്കടവിൽ നടന്ന പരിപാടിയിൽ വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ മോഹനൻ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ സൗദാമിനി വിജയൻ അധ്യക്ഷത വഹിച്ചു. സി എച്ച് ഇക്ബാൽ പദ്ധതി വിശദീകരിച്ചു .വൈസ് പ്രസിഡന്റ് പി സി ഇസ്മായിൽ ,  വാർഡ് മെമ്പർമാരായ മോളിക്കുട്ടി പോൾ, സി വി അഖില, ടിവി രാജീവൻ, എം എം ഷെരീഫ, ജോബ് കഫേ  ഡയറക്ടർ രാജേഷ് ,ഡാജി ഓടയ്ക്കൽ ,ലൗലി വർഗ്ഗീസ്, കെ.വി. പ്രമീള പ്രസംഗിച്ചു.കെ.ജെ.പോൾ സ്വാഗതവും ഗീത ശിവദാസ് നന്ദിയും പറഞ്ഞു.

No comments