Breaking News

നവകേരളം സദസിന്റെ പ്രചാരണത്തിനായി മാവുങ്കാലിൽ സ്ഥാപിച്ച കൂറ്റൻ ഫ്ലക്സ് ബോർഡ് നശിപ്പിച്ചു


കാഞ്ഞങ്ങാട് : സംസ്ഥാന സർക്കാരിന്റെ നവകേരളം സദസിന്റെ പ്രചാരണത്തിനായി മാവുങ്കാലിൽ സ്ഥാപിച്ച കൂറ്റൻ ഫ്ലക്സ് ബോർഡ് നശിപ്പിച്ചു. മാവുങ്കാൽ - കാഞ്ഞങ്ങാട് ജംഗ്ഷനിൽ ആനന്ദ് സ്വീറ്റ്സ് ബിൽഡിങിന് മുകളിലായി സ്ഥാപിച്ച ബോർഡാണ് നശിപ്പിച്ചത്. ഇൻഫർമേഷൻ വകുപ്പാണ് അര ലക്ഷത്തോളം രൂപ ചിലവിൽ ബോർഡ് സ്ഥാപിച്ചത്. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനന്റെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു.

No comments