പരപ്പയിൽ ഇടിമിന്നലേറ്റ് വീട് ഭാഗീകമായി തകർന്നു
പരപ്പ : മലയോരത്ത് ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയിലും കാറ്റിലും വ്യാപകമായ നാശനഷ്ട്ടം .പരപ്പ വീട്ടിയോടിയിൽ ഇടിമിന്നലേറ്റ് വീട് തകർന്നു .വീട്ടിയോടി സരോജിനിയുടെ വീടാണ് ഇടിമിന്നലേറ്റ് തകർന്നത് . ശക്തമായുണ്ടായ മിന്നലിൽ വീടിന്റെ ജനൽ ചില്ലുകളും ഓടുകളും പൊട്ടിചിതറി . ചുമരുകൾക്കും കേടുപാടുണ്ട് . ഇടിമിന്നലേറ്റ സമയത്ത് സരോജനിയും മകനായ രാജേന്ദ്രനും വീടിനകത്ത് ഉണ്ടായിരുന്നു .ഇരുവരും അത്ഭുതകരമായി രക്ഷപെട്ടു
No comments