മസ്ജിദുൽ ഹറാമിലേക്ക് പ്രവേശനം ഇഹ്റാമിലുള്ള ഹാജിമാർക്ക് മാത്രം
ജിദ്ദ: ഇഹ്റാമിലുള്ള ഹാജിമാർക്ക് മാത്രമേ മസ്ജിദുൽ ഹറാമിലേക്ക്പ്രവേശനമുണ്ടാകൂവെന്നും അനുമതിപത്രം നിർബന്ധമാണെന്നും ഹജ്ജ് സുരക്ഷാസേനക്ക് കീഴിലെ ഹറം സുരക്ഷ അസിസ്റ്റൻറ് കമാൻഡർ കേണൽ മുഹമ്മദ് അൽഅഹ്മദി പറഞ്ഞു.
ഇഹ്റാമിലുള്ളവർക്ക് ഹറമിലേക്ക് പ്രവേശനത്തിന് അനുമതി പത്രം നിർബന്ധമാണ്. ഇഹ്റാമിലുള്ള ആരെയും അനുമതിപത്രമില്ലാതെ മസ്ജിദുൽ ഹറാം മുറ്റങ്ങളിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല. മക്കയിലുള്ളവരും വിദേശികളായ താമസക്കാരും ഹാജിമാരുടെ സുരക്ഷക്കായി ഏർപ്പെടുത്തിയ നിർദേശങ്ങൾ പാലിക്കണമെന്നും ഹജ്ജ് സുരക്ഷാസേന അസിസ്റ്റൻറ് കമാൻഡർ ആവശ്യപ്പെട്ടു.
ഒന്നാംഘട്ട ഹജ്ജ് പദ്ധതി ആരംഭിച്ചു. ബാക്കി ഘട്ടങ്ങൾ വരും ദിവസങ്ങളിൽ നടപ്പാക്കും. മാനുഷികം, സുരക്ഷ, വ്യവസ്ഥാപിതം, ആരോഗ്യം എന്നീ നാല് പ്രധാന തലങ്ങളിലൂന്നിയാണ് ഹറമിലെ ഹജ്ജ് പ്രവർത്തന പദ്ധതി ആവിഷ്കരിക്കുന്നത്. മസ്ജിദുൽ ഹറാമിലേക്ക് പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും പ്രത്യേക വഴികളും കവാടങ്ങളുമുണ്ടാകും. അതുപോലെ മത്വാഫിലും മസ്അയിലും പ്രത്യേക സഞ്ചാരപാത നിശ്ചയിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതലിെൻറ അടിസ്ഥാനത്തിലാണ് ഇത്തരം നിയന്ത്രണങ്ങളെന്നും അസിസ്റ്റൻറ് കമാൻഡർ പറഞ്ഞു.

No comments