Breaking News

ലൈഫ് മിഷൻ അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന സമയം ഓഗസ്റ്റ് 14.












ലൈഫ് മിഷൻ


*വെബ് സൈറ്റ് മുഖേന ഓൺ ലൈനായി വീടിന് അപേക്ഷിക്കുമ്പോൾ (അപേക്ഷകർ ശ്രദ്ധിക്കേണ്ടവ മാത്രം)*

അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന സമയം ഓഗസ്റ്റ് 14.


Containtment സോണുകളിൽ ഉള്ളവർക്ക് അധിക സമയം ലഭിക്കും. (ഗവൺമെന്റ് തീരുമാനപ്രകാരം)


SC /ST /ഫിഷറീസ് വിഭാഗത്തിൽപ്പെട്ടവർക്ക് സ്ഥലത്തിന്റെ അളവിൽ പരിധികളില്ല.


വരുമാന പരിധി മൂന്ന് ലക്ഷം രൂപ


ആധാർ കാർഡ് /റേഷൻ കാർഡ് /വരുമാന സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.


ഭൂരഹിത ഭവന രഹിതർ ഭൂമിയില്ല എന്ന V O യുടെ സാക്ഷ്യപത്രവും


SC, ST അപേക്ഷകർ ജാതി സർട്ടിഫിക്കറ്റും അപ്‌ലോഡ് ചെയ്യണം.


ഗുണഭോക്താവിന് വ്യക്തിപരമായി, സ്മാർട്ട്ഫോൺ ഉപയോഗിച്ചു പോലും അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കും.


അക്ഷയ കേന്ദ്രങ്ങൾ/ കമ്പ്യൂട്ടർ സെന്ററുകൾ എന്നിവ വഴിയും ചെയ്യാം.


ലോക്കൽ ബോഡി ഹെൽപ്പ് ഡസ്ക്കുകൾ മുഖേനയും അപേക്ഷകൾ കൊടുക്കാവുന്നതാണ്.


അക്ഷയകേന്ദ്രങ്ങൾ വഴി അപേക്ഷ സമർപ്പിക്കുമ്പോൾ അപേക്ഷാഫീസ് 40 രൂപ ആയിരിക്കും.


ലോക്കൽ ബോഡി ഹെൽപ്പ് ഡെസ്ക്കുകൾ/ വ്യക്തിപരം എന്നിങ്ങനെ അപേക്ഷകൾ അയക്കുമ്പോൾ ഫീസ് ഉണ്ടായിരിക്കുന്നതല്ല.


ഒന്നാം തീയതി മുതൽ തന്നെ സോഫ്റ്റ്‌വെയർ Enable ആവും..


നിങ്ങടെ ഫോൺ നമ്പർ ആയിരിക്കും ലോഗിൻ id. പിന്നെ പേര് കൊടുക്കുക.
അപ്പോൾ ആ ഫോണിലേക്ക് ഒടിപി എത്തും.
ഒ ടി പി എന്റർ ചെയ്തു ലോഗിൻ ചെയ്ത് നിങ്ങൾക്ക് അപേക്ഷാഫോമിലേക്ക് പ്രവേശിക്കാവുന്നതാണ്.


അഞ്ച് സ്റ്റേജുകൾ ആയാണ് അപേക്ഷാഫോം ഉള്ളത്.


ഓരോ സ്റ്റേജിലും എൻട്രി നടത്തിയാൽ അവസാനം അത് വ്യൂ ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും.


തെറ്റുകൂടാതെ എന്റർ ചെയ്തു എന്ന് ഉറപ്പുവരുത്തിയതിനു ശേഷം കൺഫർമേഷൻ കൊടുത്താൽ അടുത്ത പേജിലേക്ക് പോകുവാൻ സാധിക്കും.


അഞ്ചാം സ്റ്റേജിൽ റേഷൻ കാർഡ് /ആധാർ കാർഡ്/ വരുമാന സാക്ഷ്യപത്രം ഇവ അപ്‌ലോഡ് ചെയ്യുവാനുള്ള സംവിധാനമുണ്ട്.


അപ്‌ലോഡ് ചെയ്യുന്ന ഇമേജുകൾ pdf, jpeg, jpg, png എന്നിവ ആവാം.


ഫയൽ സൈസ് 5 മെഗാപിക്സലിൽ കൂടരുത്.


അപ്‌ലോഡിങ് പൂർത്തിയായാൽ നിങ്ങളുടെ ഫോണിലേക്ക് sms എത്തും.
അതിൽ ആപ്ലിക്കേഷൻ ഐഡി നമ്പർ ഉണ്ടാവും. നിങ്ങൾക്ക് കമ്പ്യൂട്ടർ സെന്ററിൽ നിന്നും പ്രിന്റ് എടുക്കുന്നതിനും സാധിക്കും.


ലോക്കൽ ബോഡി ഹെല്പ് ഡെസ്കുകളിൽ സെക്രട്ടറി സൃഷ്ടിക്കുന്ന Sulekha login id ഉപയോഗിച്ച് ആവശ്യാനുസരണം ഇടങ്ങളിൽ വിവിധ login കളിൽ അപേക്ഷ എടുക്കുവാൻ സാധിക്കും.

എന്നാൽ അക്ഷയ സെന്റർ/ കമ്പ്യൂട്ടർ സെന്ററുകൾ / സ്മാർട്ട്‌ ഫോൺ എന്നിവ ഉപയോഗിച്ച് ഒരു id യിൽ നിന്നും അഥവാ ഫോൺ നമ്പറിൽ നിന്നും ആകെ ഒരു അപേക്ഷ മാത്രമേ അയയ്ക്കുവാൻ സാധിക്കുകയുള്ളൂ.


www.life2020.kerala.gov.in ആണ് വെബ് സൈറ്റ് വിലാസം.


ഓർക്കുക!
അപേക്ഷകൻ സ്വയം അപേക്ഷ നൽകുകയാണെങ്കിൽ *ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് ഒരു അപേക്ഷ മാത്രം..*

No comments