Breaking News

രാജ്യത്ത് 24 മണിക്കൂറിനിടെ 64,553 പേര്‍ക്കു കൂടി പതുതായി വൈറസ് സ്ഥിരീകരിച്ചു









ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണവും മരണവും ഉയര്‍ന്ന് തന്നെ തുടരുന്നു. കഴിഞ്ഞ പത്ത് ദിവമസായി 60000ത്തിന് മുകളിലാണ് കൊവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ 64,553 പേര്‍ക്കു കൂടി പതുതായി വൈറസ് സ്ഥിരീകരിച്ചു. 1007 മരണങ്ങളും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ ഇതിനകം 24,61,191 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 6,61,595 എണ്ണം സജീവ കേസുകളാണ്. 17,51,556 പേര്‍ രോഗമുക്തി നേടി. ഇതുവരെ 48,040 ജീവനുകളാണ് വൈറസിന്റെ പിടിയില്‍പ്പെട്ട് ഇതിനകം പൊലിഞ്ഞത്. ആഗസ്റ്റ് 13 വരെയുള്ള കണക്കുകള്‍ പ്രകാരം 2,76,94,416 സാമ്പിളുകളാണ് പരിശോധിച്ചിട്ടുള്ളതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചിട്ടുണ്ട്. ഇന്നലെ 8,48,728 സാമ്പിളുകളാണ് പരിശോധിച്ചത്.

രോഗികളുടെ എണ്ണം ഏറ്റവും കൂടുതലുള്ള മഹാരാഷ്ട്രയില്‍ ഇന്നലെ 11813 കേസുകളും 413 മരങ്ങളും റിപ്പോര്‍ട്ടുണ്ടായി. മഹാരാഷ്ട്രയിലെ ആകെ രോഗികളുടെ എണ്ണം ഇതോടെ 560120ലെത്തി. മരണമാകട്ടെ 19063മാണ്. രോഗവ്യാപനത്തില്‍ രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട്ടില്‍ ഇതിനകം 320355 കേസും 5397 മരണവുമാണുണ്ടായത്. ആന്ധ്രയില്‍ ഇന്നലെ 9996 കേസും 82 മരണവുമുണ്ടായി.
കര്‍ണാടകയില്‍ 3613, ഡല്‍ഹിയില്‍ 4167, ഉത്തര്‍പ്രദേശില്‍ 2280, ബംഗളില്‍ 2259, ഗുജറാത്തില്‍ 2731, രാജസ്ഥാനില്‍ 833, മധ്യപ്രദേശില്‍ 1065 മരണങ്ങള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


No comments