Breaking News

ബളാലിൽ വീട്ടിലുണ്ടാക്കിയ ഐസ്ക്രീം കഴിച്ച് അവശനിലയിലായ പെൺകുട്ടി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്



വെള്ളരിക്കുണ്ട്: ബളാലിൽ വീട്ടിലുണ്ടാക്കിയ ഐസ്ക്രീം കഴിച്ച് അവശനിലയിലായ പെൺകുട്ടി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. പതിനാറുകാരി ആൻമരിയ(16)യുടെ സഹോദരൻ ആൽബിൻ ബെന്നി(22) ഐസ്ക്രീമിൽ വിഷം കലർത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. അച്ഛനും അമ്മയും ഉൾപ്പെടെ കുടുംബാംഗങ്ങളെയെല്ലാം ആൽബിൻ കൊലപ്പെടുത്താൻ ശ്രമിച്ചു. പിതാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.ഛര്‍ദ്ദിയും വയറിളക്കവും ബാധിച്ചതിനെത്തുടര്‍ന്നാണ് ആൻമരിയയെ ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കുട്ടിക്ക് മഞ്ഞപ്പിത്തം ബാധിക്കുകയും നില ഗുരുതരമാകുകയുമായിരുന്നു.ആഗസ്റ്റ് അഞ്ചിനാണ് ആൻമേരി മരിച്ചത്. പിന്നീടാണ് കുട്ടിയെ ഐസ്ക്രീമിൽ വിഷം കലര്‍ത്തി സഹോദരന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയത്. സ്വത്ത് കൈക്കലാക്കി തനിക്ക് സുഖജീവിതം നയിക്കാനാണ് കൂട്ടക്കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.
പിതാവ്‌ ബെന്നിയുടെ നില ഗുരുതരമായി തുടരുകയാണ്. മരണപ്പെട്ട ആന്‍മരിയയുടെ മറ്റൊരു സഹോദരന്‍ ബിബിന്‍ ബെന്നി താമരശ്ശേരി സെമിനാരിയില്‍ വൈദിക വിദ്യാര്‍ത്ഥിയാണ്. കാഞ്ഞങ്ങാട് ഡി വൈ എസ്പി എം പി വിനോദ് കുമാര്‍, വെള്ളരിക്കുണ്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രോംസദനന്‍, എസ് ഐ ശ്രീദാസ് പുത്തൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘ മാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോയ ശേഷം ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും.

No comments