Breaking News

ബളാൽ കല്ലൻചിറ വാട്ടർഷെഡ് മണ്ണ്ജല സംരക്ഷണ പദ്ധതി റവന്യു ഭവന വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു


ബളാൽ കല്ലൻചിറ വാട്ടർഷെഡ് മണ്ണ്ജല സംരക്ഷണ പദ്ധതി റവന്യു ഭവന വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.വെള്ളരിക്കുണ്ട് വ്യാപാരഭവനിൽ വച്ചാണ് ചടങ്ങ് നടന്നത്.
2, 3, 14, 15, 16 വാർഡുകളിൽപ്പെട്ട അരീക്കര , വീട്ടിയോടി, ആലടി ത്തട്ട്, അരിങ്കല്ല്, അത്തിക്കടവ്, മാമ്പളം, പാലച്ചുരംത്തട്ട്, ചീറ്റക്കാൽ, ചോണിയാർക്കുന്ന്, വെള്ളരിക്കുണ്ട്, കല്ലം ചിറ, മങ്കയം , കുഴിങ്ങാട്, കമലപ്ലാവ്, തൂവക്കുന്ന്, എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്ന 805 ഹെക്ടർ സ്ഥലത്തെ 1000 ഓളം കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നതാണ് പദ്ധതി. 20,000 ചതുരശ്ര മീറ്റർ കല്ല് കയ്യാല, റീ ചാർജ് പിറ്റ്, തട്ട് തിരിക്കൽ, കിണർ റിചാർ കിംങ്ങ്, ചെക്ക്ഡാഡാമുകൾ തുടങ്ങി പ്രവൃത്തികളാണ് വരുന്ന മുന്നു വർഷം കൊണ്ട് നടപ്പിലാക്കുന്നത് ചടങ്ങിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.രാജൻ മുഖ്യാഥിതിയായി. പഞ്ചായത്ത് പ്രസിഡണ്ട്. എം രാധാമണി അധ്യക്ഷത വഹിച്ചു, വൈസ് പ്രസിഡണ്ട് രാജു കട്ടക്കയം സ്വാഗതം പറഞ്ഞു. പഞ്ചായത്തംഗങ്ങളായ ടോമി വട്ടക്കാട്, കെ മാധവൻ നായർ, ജേക്കബ് വി,ജെ, രമ്യ കെ.കെ, റീന തോമസ് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ വി എം അശോക് കുമാർ, എം ബാലകൃഷ്ണ ആചാര്യ, ടി എ രാമചന്ദ്രൻ, കെ.റീത്ത വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എം.വി ജോസഫ്, സി.ദാമോദരൻ, ചന്ദ്രൻ വിളയിൽ, പി.ടി നന്ദകുമാർ, എ.സി.എ ലത്തീഫ്, വി.കുഞ്ഞിക്കണ്ണൻ, ടോമി മണിയൻതോട്ടം, സുരേഷ് പുതിയടത്ത്, രാഘവൻ, കെ.എ ജോസഫ്, കൃഷി ഓഫീസർ അനിൽ സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരി

No comments