കളഞ്ഞുകിട്ടിയ മൊബൈൽ ഫോൺ തിരിച്ചു നൽകി ബേക്കറി ജീവനക്കാരൻ മാതൃകയായി

ചുള്ളിക്കര കിംഗ്സ് ബേക്കറി ജീവനക്കാരൻ രാജപുരം സ്വദേശി പി.പി പ്രതാപനാണ് ഇന്ന് രാവിലെ ജോലിക്ക് പോകും വഴി രാജപുരത്ത് വെച്ച്മൊബൈൽ കളഞ്ഞുകിട്ടിയത്. ബേക്കറിയിൽ എത്തിയ ഉടൻ തന്നെ ഫോൺ ഉടമ വിനോദ് സോമിയെ ഏൽപ്പിക്കുകയും ചെയ്തു. ഇന്നലെ സംസ്ഥാന റവന്യൂ വകുപ്പു മന്ത്രി ശ്രീ. ഇ.ചന്ദ്രശേഖരനൊപ്പം ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുത്ത് പാണത്തൂർ കല്ലപ്പള്ളിയിൽ നിന്നും ഒടയംചാലിലേക്കുള്ള യാത്രക്കിടയിലാണ് ദീപിക റിപ്പോർട്ടറും, പി.ആർ ഡി ഫോട്ടോഗ്രാഫറുമായ ഡാജി ഓടയ്ക്കലിന് തന്റെ ഫോൺ നഷ്ടപ്പെട്ടത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭീമനടി യൂണിറ്റ് സെക്രട്ടറി കൂടിയായ ഡാജിയുടെ ഫോൺ നഷ്ടപ്പെട്ട വിവരം ഏകോപന സമിതി സമിതി ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ സജി നവ മാധ്യമങ്ങളിലുടെ അറിയിച്ചതിനെ തുടർന്നാണ് ഫോണിന്റെ ഉടമയെ കണ്ടെത്താൻ കഴിഞ്ഞത്. ഇന്ന് രാവിലെ ചുള്ളിക്കരയിെലെ ബേക്കറി പരിസരത്ത് നടന്ന ചടങ്ങിൽ വെച്ച് കോടോം ബേളൂർ ഗ്രാപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സി. കുഞ്ഞിക്കണ്ണൻ, KVVES ജില്ലാ ജനറൽ സെക്രട്ടറി ശ്രീ.കെ.ജെ സജി, ചുള്ളിക്കര യുണിറ്റ് പ്രസിഡണ്ടും മുൻ ജില്ലാ പ്രസിഡണ്ടുമായ ശ്രീ.പി.എ.ജോസഫ്, കേരള വ്യാപാരി വ്യവസായ സമിതി യൂണിറ്റ് സെക്രട്ടറി ശ്രീ.പി രാധാകൃഷ്ണൻ, ബേക്കറി ഉടമ ശ്രീ.വിനോദ് സോമി, ദീപിക കാഞ്ഞങ്ങാട് ഏരിയ മാനേജർ ശ്രീ.സെബാൻ കാരക്കുന്നേൽ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രതാപൻ ഡാജി ഓടയ്ക്കലിന് മൊബൈൽ ഫോൺ കൈമാറി. തുടർന്ന് മധുര പലഹാര വിതരണവും നടന്നു.
No comments