Breaking News

പനത്തടിയിൽ അനുമോദന സമ്മേളനം



മറാട്ടി സംരക്ഷണ സമിതി വെള്ളരിക്കുണ്ട് താലൂക് കമ്മിറ്റിയാണ് അനുമോദന സമ്മേളനം നടത്തിയത്, മദ്രാസ് ഐ ഐ ടി യിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് ലഭിച്ച ആർ. രഞ്ജിത്ത്, സംസഥാന കായിക മേളയിൽ സിൽവർ ജേതാവ്, പഞ്ചാബിൽ നടന്ന ദേശീയ കായിക മേളയിൽ പങ്കടുത്ത കുമാരി സുബിന. ബി. എസ്, SSLC മുഴുവൻ വിഷയങ്ങൾക്ക് A+നേടിയ വിദ്യാർത്ഥികൾ, USS, LSS സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികൾ എന്നിവരെ ഉപഹാരം നൽകി ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു. പനത്തടി ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി കെ. ബാലകൃഷ്ണൻ യോഗം ഉൽഘടനം ചെയ്തു.യോഗത്തിൽ പ്രസന്നൻ. റ്റി. പി അദ്ധ്യഷത വഹിച്ചു. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. രാമു. കെ. ബി, പി. എൻ. രാഘവൻ നായ്ക്, മാലിങ്കൻ നായ്ക്, കൃഷ്ണൻ നായ്ക് തിമ്മൻചാൽ, ഗണേശൻ പുല്ലടക്കം, പുരേന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പി. എ. രാഘവൻ റിട്ട :കസ്റ്റംസ് സുപ് ണ്ട് അനുമോദന സന്ദേശം അറിയിച്ചു. കാസറഗോഡ് ജില്ലക്ക് എത്രയും പെട്ടന്ന് A IM S ആശുപത്രി അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യോഗം പ്രമേയം പാസ്സാക്കി. യോഗത്തിന് രവീന്ദ്രൻ നന്ദി രേഖപെടുത്തി.

No comments