Breaking News

ചെറുപുഴ ഹിൽവ്യൂ & ഇക്കോ ടൂറിസം സൊസൈറ്റിയുടെ പേരും ലോഗോ പ്രകാശനവും നടന്നു


ചെറുപുഴ: ചെറുപുഴ ആസ്ഥാനമായുള്ള ഹിൽവ്യൂ & ഇക്കോ ടൂറിസം കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരും ലോഗോ പ്രകാശനവും നടന്നു. കേരളത്തിന്റെ സാമൂഹിക- സാംസ്കാരിക- ചലച്ചിത്ര - രാഷ്ട്രീയ രംഗത്തെ 20 ഓളം പ്രമുഖ വ്യക്തികള്‍ ചേര്‍ന്ന് വിവിധ സ്ഥലങ്ങളിൽ നിന്ന് ഒരേസമയം ഫേസ്ബുക്ക് പേജിലൂടെ പ്രകാശനത്തിൽ പങ്കാളികളായി.

കേരള ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എം.എൽ.എ.മാരായ സി.കൃഷ്ണൻ, ടി.വി.രാജേഷ്, ജയിംസ് മാത്യു, മുകേഷ്, എം.രാജഗോപാലൻ, കളക്ടർ ടി.വി.സുഭാഷ്, മുൻ മന്ത്രി പി.കെ.ശ്രീമതി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, വെെസ് പ്രസിഡന്റ് പി.പി ദിവ്യ , സംസ്ഥാന യുവജനക്ഷേമ അധ്യക്ഷ ചിന്ത ജെറോം, നോവലിസ്റ്റ് സി.വി ബാലകൃഷ്ണന്‍, സഹകരണ റജിസ്ട്രാര്‍ മോഹന്‍രാജ് , ചലച്ചിത്ര പ്രവര്‍ത്തകരായ ആഷിഖ് അബു, സന്തോഷ് കീഴാറ്റൂര്‍, അനൂപ് ചന്ദ്രന്‍, സുഭീഷ് സുധി, ബേബി നിരഞ്ജന, ടി. ഐ മധുസൂദനന്‍, സി.സത്യപാലന്‍ എന്നിവര്‍ ഒരേ സമയം ഫേസ്ബുക്ക് പേജിലൂടെയാണ് പ്രകാശനം നിര്‍വഹിച്ചത്.

2019ൽ രൂപവത്കരിച്ച സൊസൈറ്റി ചെറുപുഴ, പെരിങ്ങോം- വയക്കര, കാങ്കോൽ-ആലപ്പടമ്പ, എരമം-കുറ്റൂർ എന്നീ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ടൂറിസത്തോടൊപ്പം കാർഷിക മേഖലയെയും കൂട്ടിയിണക്കിയുള്ള പ്രവർത്തനമാണ് ഉദ്ദേശിക്കുന്നത്. പാർക്കുകൾ, ഹോംസ്റ്റേകൾ, ട്രെക്കിംഗ്, റിവര്‍ വാട്ടർ റാഫ്റ്റിങ്, ഫാമുകൾ, അഡ്വവഞ്ചര്‍ ടൂറിസം തുടങ്ങിയവ ഉണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രസിഡന്റ് കെ.ഡി.അഗസ്റ്റ്യൻ, വൈസ് പ്രസിഡന്റ് കെ.ദാമോദരൻ, ഹോണററി സെക്രട്ടറി പി.സജികുമാർ, ഡയറക്ടർമാരായ പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി.പി.നൂറുദ്ദീൻ, വി.നാരായണൻ, പി.പി.നാരായണൻ, കെ.ഉണ്ണി, ടി.എസ്.മുരളി എന്നിവർ നേതൃത്വം നൽകി.

No comments