Breaking News

മുണ്ടത്തടം കരിങ്കൽ ക്വാറിക്കെതിരെ പരപ്പയിൽ ഉപവാസ സമരം തുടങ്ങി


ഉരുൾ പൊട്ടൽ ഭീതിയിൽ ഉള്ള മലയോരത്തെ സംരക്ഷിക്കുക, മുണ്ടത്തടം കരിങ്കൽ ക്വാറി അടച്ചു പൂട്ടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മുണ്ടത്തടം ക്വാറി വിരുദ്ധ ജനകീയ സമരസമിതി ജനറൽ കൺവീനർ പ്രമോദ് വർണ്ണം രാവിലെ 9 മണിമുതൽ വൈകുന്നേരം 5 മണിവരെ നടത്തുന്ന ഉപവാസം സമരം സമരപന്തലിൽ ആരംഭിച്ചു. ഉദ്‌ഘാടന ചടങ്ങിൽ യുവമോർച്ച മണ്ഡലം പ്രസിഡന്റ് രാഹുൽ പരപ്പ, സാബു സെബാസ്റ്റ്യൻ, റോയി, ഹരികൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.

No comments