Breaking News

ബളാൽ പഞ്ചായത്ത് ഓഫീസിലേക്ക് സെപ്റ്റം:28ന് സി.പി.ഐ.എം മാർച്ച്

ബളാൽ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ അഴിമതിയിലും, ലൈഫ് ഭവനനിർമ്മാണ മേഖലയിൽ ബളാൽ ഗ്രാമപഞ്ചായത്തിനെ റിമോട്ട് ഏരിയയിലുൾപ്പെടുത്തി റിപ്പോർട്ട് നല്കാത്തതിനാൽ ഓരോ ഗുണഭോക്താവിനും രണ്ടു ലക്ഷം രൂപ വീതമുള്ള ഗവ. ആനുകൂല്യം നഷ്ടപ്പെടാനിടയാക്കിയതിൽ പ്രതിഷേധിച്ചുമാണ് ബളാൽ സി.പി.ഐ.എം പഞ്ചായത്തിനെതിരെ സമര പരിപാടികൾ ആസൂത്രണം ചെയ്യുന്നത്. തൊഴിലുറപ്പു രംഗത്ത് തൊഴിലെടുക്കാതെ തൊഴിൽ രേഖപ്പെടുത്തിയും മറ്റും അഴിമതി നടത്തുകയാണെന്നും , കുടി വെള്ള പദ്ധതിയുടെ മറവിൽ ലക്ഷങ്ങൾ തട്ടിയെടുക്കുന്നതായും സി.പി.ഐ.എം ആരോപിക്കുന്നു. ഈ ആവശ്യങ്ങൾ മുൻനിർത്തിയാണ് CPI(M) ബളാൽ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സപ്റ്റംബർ 28 തിങ്കളാഴ്ച 11 മണിക്ക് ബളാൽ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കുന്നത്. പരിപാടിയുടെ പ്രചരണാർത്ഥം സെപ്റ്റംബർ 26 ശനിയാഴ്ച കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് വിവിധയിടങ്ങളിൽ വിശദീകരണ യോഗങ്ങൾ നടത്തും.

No comments