Breaking News

ബളാൽ മണ്ഡലം കോൺഗ്രസ് കമ്മറ്റി വെള്ളരിക്കണ്ടിൽ പ്രതിഷേധ ധർണ്ണ നടത്തി


കേന്ദ്ര സർക്കാരിൻ്റെ കർഷകദ്രോഹ നടപടിയിൽ പ്രതിഷേധിച്ചാണ് ബളാൽ മണ്ഡലം കോൺഗ്രസ് കമ്മറ്റി നേതൃത്വത്തിൽ വെള്ളരിക്കുണ്ട് പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തിയത്. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാജു കട്ടക്കയം സമരം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എം.പി ജോസഫ് അധ്യക്ഷത വഹിച്ചു. ഷിനോജ്, രാഘവൻ, മാധവൻ നായർ, വിപിൻ,സിബിച്ചൻ, ജോസ്, ഷോബി, സാജൻ, ജാൻസി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പ്രവർത്തകർ കർഷക ബിൽ കത്തിച്ച് പ്രതിഷേധിച്ചു.

No comments