Breaking News

ബളാൽ പഞ്ചായത്ത് ഓഫീസ് മാർച്ചിന് മുന്നോടിയായി സി.പി.എം വിശദീകരണ യോഗങ്ങൾ നടത്തി.


ബളാൽ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതികളിലും വികസന മുരടിപ്പിലും പ്രതിഷേധിച്ച് സി.പി.എം ബളാൽ പഞ്ചായത്ത് കമ്മീറ്റിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 28ന് ബളാൽ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തുന്ന മാർച്ചിന്റെയും ധർണ്ണയുടേയും പ്രചാരണാർത്ഥം എടത്തോട്, കനകപ്പള്ളി, വെള്ളരിക്കുണ്ട് , ചുള്ളി, മാലോം കൊന്നക്കാട് എന്നിവിടങ്ങളിൽ വിശദീകരണ യോഗം നടത്തി.

യോഗങ്ങൾ എടത്തോട് പാർട്ടി ജില്ലാ കമ്മിറ്റിയംഗം പി.ആർ. ചാക്കോയും സമാപന യോഗം പാർട്ടി എളേരി എ.സി. സിക്രട്ടറി എ.അപ്പുക്കുട്ടനും ഉദ്ഘാടനം ചെയ്തു. യോഗങ്ങളിൽ ടി.പി. തമ്പാൻ ജോസഫ്, രാജു.പി. കെ.ഡി. മോഹനൻ, സി ദാമോദരൻ. കെ.സി.സാബു , ജേക്കബ്.(സാബു) എടശ്ശേരി മധു, രവി, മോഹനൻ ടി. സണ്ണി മങ്കയം തുടങ്ങിയവർ സംസാരിച്ചു.

No comments