Breaking News

കർഷക ബില്ലിനെതിരെ കോൺഗ്രസ് പ്രതിഷേധ ധർണ്ണ


 കേന്ദ്രഗവൺമെൻ്റ് നടപ്പിലാക്കിയ കർഷക ബില്ലിനെതിരെ കിനാനൂർ-കരിന്തളം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പരപ്പ പോസ്റ്റ് ഓഫീസ്സിന് മുന്നിൽ പ്രതിക്ഷേധ ധർണ്ണ നടത്തി. മണ്ഡലം വൈസ് പ്രസിഡണ്ട് വി.കൃഷ്ണൻ ആധ്യക്ഷം വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ബാബു കോഹിനൂർ ഉത്ഘാടനം ചെയ്തു .പ്രഭാകരൻ കരിച്ചേരി, യു.വി.അബ്ദുൾ റഹ്മാൻ, സി.ഒ.സജി, സി.വി.ഗോപകുമാർ, പ്രകാശൻ കാറളം,, ബാബു ചേമ്പന, ബാലഗോപാലൻ, സി.വി.ബാലകൃഷ്ണൻ, എം.വി.പത്മനാഭൻ പ്രസംഗിച്ചു. ടൗണിൽ പ്രകടനവും നടത്തി.

കർഷക ബില്ലിൽ പ്രതിഷേധിച്ച് കള്ളാർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ രാജപുരം പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. കെ.പി.സി.സി.അംഗം മീനാക്ഷി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് വി.കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് ബാബു കദളിമറ്റം, ടി.കെ നാരായണൻ, എച്ച് വിഘ്നേശ്വര ഭട്ട്, വി.കെ രാധാമണി, പി.സി തോമസ്, എം.എം സൈമൺ, വി.കെ ബാലകൃഷ്ണൻ, വിനോദ് മുണ്ടമാണി, ബി അബ്ദുള്ള, സിജോ ചാമക്കാല തുടങ്ങിയവർ സംസാരിച്ചു. സജി പ്ലാച്ചേരി സ്വാഗതവും റോയി ആശാരികുന്നേൽ നന്ദിയും പറഞ്ഞു.

No comments