Breaking News

കോവിഡ്19 സന്നദ്ധ പ്രവർത്തകർക്ക് പഞ്ചായത്തിൻ്റെ ആദരം


കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിൽ കോവിഡ്19 പ്രതിരോധ പ്രവർത്തനത്തിൽ ക്വാറൻ്റയ്ൻ സെൻ്റർ നടത്തിപ്പിന് സേവനം അർപ്പിച്ച 10 സന്നദ്ധ വളണ്ടിയർമാർക്കാണ് ഗ്രാമപഞ്ചായത്തിൻ്റെ ആദരവ് അർപ്പിച്ചത്

മെയ് 9നാണ് സർക്കാരിൻ്റെ നിർദ്ദേശപ്രകാരം കിനാനൂർ കരിന്തളത്ത്
സെൻറർ ആരംഭിച്ചത്. ക്വാറൻ്റയിനിൽ നിൽക്കുന്നവർക്ക് പൂർണ്ണമായും സൗജന്യ ക്വാറൻ്റയ്ൻ സൗകര്യമാണ് പഞ്ചായത്ത് ഏർപ്പെടുത്തിയത്.
10 വളണ്ടിയർമാർ സദാ സേവന സന്നദ്ധരായി പഞ്ചായത്തിനൊപ്പം നിന്നു. ആരോഗ്യ വകുപ്പ് പോലീസ് എന്നിവരുടെ സേവനവും പരമാവധി ഉപയോഗപ്പെടുത്തി. അനുമോദന യോഗം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി സുധാകരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ വിധുബാല അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് വി ബാലകൃഷ്ണൻ ,സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷൈജമ്മ ബെന്നി ,കെ അനിത ,ഡോ അശ്വതി ,എച്ച് ഐ ജഗദീശ് ,പഞ്ചായത്ത് സെക്രട്ടറി എൻ മനോജ് ,അഭിലാഷ് മാസ്റ്റർ ,സെലിൻ ജോസഫ് എന്നിവർ സംസാരിച്ചു

No comments