Breaking News

വാഹന പുക പരിശോധനയ്ക്ക് പുതിയ മാനദണ്ഡങ്ങൾ; എളുപ്പ പണി നടക്കില്ല


നിലവിലെ വാഹന പരിശോധന കേന്ദ്രങ്ങളിൽ തന്നെ വാഹനം പരിശോധനയ്ക്ക് കൊണ്ടുപോകാം. വാഹനം സ്റ്റാർട്ട് ചെയ്ത് മൂന്നു തവണ റെയ്സ് ചെയ്യുമ്പോഴും റീഡിങ് എത്തുന്നത് പരിശോധന കേന്ദ്രത്തിലെ കംപ്യട്ടറിലേക്കല്ല, പകരം മോട്ടോർ വാഹന വകുപ്പിന്റ സർവറിലേക്ക് ആയിരിക്കും. വാഹനങ്ങളുടെ അവസ്ഥ മനസിലാക്കി സർട്ടിഫിക്കറ്റ് നൽകണോയെന്ന് തീരുമാനിക്കുക മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരായിരിക്കും. അനുവദിച്ച പരിധിയിലെ പുകയുടെ അളവുള്ളുവെങ്കിൽ വകുപ്പിന്റ വെബ് സൈറ്റിൽ നിന്ന് തന്നെ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാം

പുതിയ രീതി നടപ്പാക്കണമെങ്കിൽ പരിശോധന കേന്ദ്രങ്ങളിലെ മെഷീനുകൾ മോട്ടോർ വാഹന വകുപ്പിന്റ സെർവറുമായി ബന്ധിപ്പിക്കണം. ഇതിന് സമയം അനുവദിക്കണമെന്നാണ് പരിശോധന കേന്ദ്രം ഉടമകളുടെ ആവശ്യം. 2017 ഏപ്രിലിന് ശേഷം റജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് ഒരു വർഷത്തെ സർട്ടിഫിക്കറ്റ് നൽകണമെന്ന നിർദേശം പരിശോധന കേന്ദ്രങ്ങൾ പാലിക്കാത്തതാണ് തീരുമാനം പെട്ടെന്ന് നടപ്പാക്കാൻ മോട്ടോർ വാഹന വകുപ്പിനെ പ്രേരിപ്പിച്ചത്.

No comments