Breaking News

വെള്ളരിക്കുണ്ട് ബൈപാസ് റോഡ് ശോചനീയാവസ്ഥയിൽ തന്നെ


വെള്ളരിക്കുണ്ട് ബൈപാസ് റോഡ് ദുരസ്ഥ പേറാൻ തുടങ്ങിയിട്ട് വർഷങ്ങളായി ഇതുവരെ ശാപമോക്ഷമായില്ല. കൊന്നക്കാട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ വെള്ളരിക്കുണ്ട് പള്ളിയുടെ എതിർവശത്തുകൂടി കടന്നു പോകുന്ന ബൈപാസ് റോഡ് വഴി സഞ്ചരിച്ചാൽ ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി പരപ്പ കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകാൻ എളുപ്പവഴിയാണിത്. കലുങ്ക് വരെയുള്ള ഭാഗം മാത്രമെ ടാറിംഗ് ചെയ്തിട്ടുള്ളൂ ബാക്കിയുള്ള ഭാഗം മൺറോഡായി കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗത യോഗ്യമല്ലാതെ അവശേഷിക്കുന്നു. ദിനംപ്രതി നൂറ് കണക്കിന് വാഹനങ്ങൾ എത്തുന്ന താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ട് ടൗണിലെ ഗതാഗതപ്രശ്നം ഒരു പരിധി വരെ ഇല്ലാതാക്കാൻ ഈ ബൈപാസ് റോഡ് നന്നാക്കിയെടുത്താൽ സാധിക്കും. ഈ റോഡിൻ്റെ സമീപത്ത് കച്ചവടം ചെയ്യുന്ന വ്യാപാരികളും കടുത്ത നിരാശയിലാണ്. ഒരു മഴ പെയ്താൽ റോഡ് ചളിക്കുളമാകും, വലിയ കുഴികൾ നിറഞ്ഞ ഈ വഴിയിലൂടെ ആളുകൾ ഈ ഭാഗത്തേക്ക് വരാത്തത് തങ്ങളുടെ നിലനിൽപ്പുതന്നെ പ്രതിസന്ധിയിലാണെന്ന് ഇവിടുത്തെ വ്യാപാരികളും പറയുന്നു. അധികാരികളുടെ ഭാഗത്തു നിന്നും അനക്കമില്ലാത്തതിനാൽ സഹികെട്ടാണ് വ്യാപാരികൾ റോഡ് നന്നാക്കാൻ ഇറങ്ങിയത്. ഓവുചാൽ വൃത്തിയാക്കിയും കുഴികൾ മണ്ണിട്ട് അടച്ചും ഇവർ കാൽനടയാത്രക്കെങ്കിലും താൽക്കാലിക പരിഹാരം കണ്ടു. പഞ്ചായത്തംഗം ടോമി വട്ടക്കാട്ടും ഇവരുടെ പ്രവർത്തനങ്ങൾക്ക് സഹായിയായി മുന്നിൽ നിന്നുകൊണ്ട് ശ്രമദാനത്തിൽ പങ്കാളിയായി.

No comments