Breaking News

വെള്ളരിക്കുണ്ട് താലൂക്കിലെ ക്വാറികൾ മഴക്കാല സീസൺ കഴിയുന്നതുവരെ അടച്ചിടണം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ) ബളാൽ മണ്ഡലം കമ്മറ്റി


വെള്ളരിക്കുണ്ട് താലൂക്കിലെ ക്വാറികളിൽ അളവിൽ അധികം സ്ഫോടനം നടത്തിയും, യെല്ലോ അലേർട്ട്, റെഡ് അലേർട്ട് കാലഘട്ടങ്ങളിൽ നിർബാധം പാറ പൊട്ടിച്ചും, നിയമങ്ങൾ കാറ്റിൽ പറത്തുന്ന ക്വാറി മാഫിയക്കെതിരെ, ചെറുവിരൽ അനക്കാതെ ഇരുന്നതിന്റെ ഫലമാണ്. ബളാൽ-കോട്ടക്കുന്നിലെ ഉരുൾപ്പൊട്ടലെന്ന് യോഗം വിലയിരുത്തി

റാണിപുരം മുതൽ നായ്ക്കയം വരെ പശ്ചിമ ഘട്ടത്തിന്റെ ഉച്ചിയിൽ പരിസ്ഥിതി ലോല പ്രദേശങ്ങളായ ചെങ്കുത്തായ മലമടക്കുകളിൽ ഹിറ്റാ ച്ചി പ്രവർത്തിക്കുമ്പോൾ പിടികൂടാത്ത റവന്യൂ-പോലീസ് അധികൃതർ, സാധാരണക്കാരെ പീഡിപ്പിക്കുന്നതിൽ മുമ്പിലാണെന്നും, കേന്ദ്രസർവ്വകലാശാല (പെരിയ) നടത്തുന്ന ഭൗമ പഠനം, ബളാൽ വില്ലേജിലെ കുന്നുക ളെ മുഴുവൻ ഉൾപ്പെടത്തണമെന്ന് ആവശ്യപ്പെട്ടും,

അപകടാവസ്ഥ നിലനിൽക്കുന്നതിനാൽ വെള്ളരിക്കുണ്ട് താലൂക്കി ലെ ക്വാറികളുടെ പ്രവർത്തനങ്ങൾ മഴക്കാല സീസൺ കഴിയുന്നത് വരെ നിർത്തിവെക്കണമെന്ന്, നിവേദനങ്ങൾ വഴിയും ഒപ്പം റവന്യൂ അധികൃത രുടെ ശ്രദ്ധ അടിയന്തിരമായി പതിയണം എന്ന് അവശ്യപ്പെട്ട്, വെള്ളരിക്കു ണ്ട് താലൂക്ക് ഓഫീസ് മുമ്പിൽ ധർണ്ണാ സമരം നടത്തുവാനും ഒടയംചാ ലിൽ ചേർന്ന് ബളാൽ-ബ്ലോക്ക് കോൺഗ്രസ് ജനറൽ ബോഡി യോഗം തീരുമാനിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ പാർട്ടി നിർദ്ദേശങ്ങൾ അനുസരി ച്ച് സമയം ക്രമം നിശ്ചയിക്കുന്നതാണ്.

യോഗത്തിൽ പ്രസിഡണ്ട് ബാബു കദളിമറ്റം അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.രതികുമാർ യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പി.ജി.ദേവ്, ഹരീഷ് പി. നായർ, ശ്രീമതി. മീനാക്ഷി ബാലകൃഷ്ണൻ, നോയൽ ടോമിൻ ജോസഫ്, ബാലചന്ദ്രൻ കാലിച്ചാ നടുക്കം, കെ.കരുണാകരൻ നായർ, എം.കെ.മാധവൻ നായർ, പി.എൻ.ഗം ഗാധരൻ, മധുസൂതനൻ ബാലൂർ, പി.എ.ആലി, സന്തു ടോം എന്നിവർ യോ ഗത്തിൽ പ്രസംഗിച്ചു. യോഗത്തിന് ബാലകൃഷ്ണൻ നായർ ചക്കിട്ടടുക്കം സ്വാഗതവും, അഡ്വ. സണ്ണി ജോർജ്ജ് മുത്തോലി നന്ദിയും പറഞ്ഞു.

No comments