Breaking News

സംസ്ഥാന സർക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 21-മത് "കുടുംബശ്രീ ജനകീയ ഹോട്ടലി"ന് പരപ്പയിൽ തുടക്കം കുറിച്ചു



പരപ്പ: .പൊതു ജനങ്ങൾക്കു് 20 രൂപ സൗജന്യ നിരക്കിൽ ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിന് പ്രാധാന്യം നല്കി നടപ്പിലാക്കുന്ന  പദ്ധതി കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്തും, കുടുംബശ്രീയും, സിവിൽ സപ്ലൈസ് വകുപ്പും ചേർന്നാണ് ഒരുക്കുന്നത്. കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത് വൈസ് - പ്രസിഡന്റ് വി.ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ടി.ടി.സുരേന്ദ്രൻ ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ കാർത്യായനി കണ്ണൻ, രമണി രവി, പഞ്ചായത്ത് സെക്രട്ടറി മനോജ് .എൻ ,എ. ഡി.എം.സി.ഹരിദാസ്.ഡി., ബ്ലോക്ക് കോർഡിനേറ്റർമാരായ വൈശാഖ്, റെജിൽ പൊതു പ്രവർത്തകരായ പി.വി.ചന്ദ്രൻ ,ജോസ് പുളിക്കൽ, കെ.ടി.ജോണി, മധു വട്ടിപ്പുന്ന, വിജയൻ കോട്ടയ്ക്കൽ, കുടുംബശ്രീ ഭാരവാഹികളായ സ്വർണലത ,ഐ ഷ ഗഫൂർ എന്നിവർ പ്രസംഗിച്ചു. സെലിൻ ജോസഫ് സ്വാഗതവും, ജെയ്സമ്മ ബാബു നന്ദിയും പറഞ്ഞു

No comments