Breaking News

മലയോരത്തും നീറ്റ് പരീക്ഷ സെൻ്റർ









വെള്ളരിക്കുണ്ട് സെന്റ് എലിസബത്ത് കോൺവെന്റ് സ്കൂളാണ് ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയ്ക്കായി ഒരുങ്ങിയത്.
ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് (നീറ്റ്) വേദിയൊരുക്കാൻ വെള്ളരിക്കുണ്ട് സെന്റ് എലിസബത്ത് കോൺവെന്റ് സ്കൂൾ ഒരുങ്ങി.
ആദ്യമായാണ് മലയോരത്ത് നീറ്റ് പരീക്ഷയുടെ സെന്റർ അനുവദിയ്ക്കുന്നത്. സെപ്റ്റംബർ 13 ഞായറാഴ്ച നടക്കുന്ന പരീക്ഷയിൽ 240 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതുന്നത്. സെന്റ് എലിസബത്ത് സ്കൂളിനുള്ള അത്യാധുനിക സൗകര്യങ്ങളും, സ്കൂളിന്റെ മികവും പരിശോധിച്ചാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഇവിടെ സെൻറർ അനുവദിച്ചത്.


കൊവിഡ് പശ്ചാതലത്തിൽ പരീക്ഷയുടെ നടപടിക്രമങ്ങൾ മുഴുവൻ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിയും നടത്തുന്നതെന്ന് പരീക്ഷയുടെ സെന്റർ സൂപ്രണ്ടും സ്കൂൾ പ്രിൻസിപ്പലുമായ സിസ്റ്റർ ജ്യോതി മലേപറമ്പിൽ പറഞ്ഞു. ഇതിനായി അഗ്നിശമന സേനയുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും അണുവിമുക്തമാക്കി. ആരോഗ്യ വകുപ്പിന്റെ നിർദേശാനുസരണം ഐസൊലേഷൻ മുറികളും കുട്ടികൾക്കു സുരക്ഷക്ക് വേണ്ട മുന്നൊരുക്കങ്ങളും പൂർത്തിയായതായും അവർ അറിയിച്ചു.

No comments