Breaking News

ബേക്കൽകോട്ട തുറന്നു ; കർശന നിയന്ത്രണങ്ങളോടെ പ്രവേശനം


കാസർഗോഡ്: ആറുമാസത്തിനുശേഷം ബേക്കൽ കോട്ടയുടെ കവാടം സന്ദർശകർക്കായി തുറന്നു. ലോക്ഡൗൺ നാലാംഘട്ട ഇളവിന്റെ ഭാഗമായാണ് തിങ്കളാഴ്ച രാവിലെ എട്ടുമണി
മുതൽ പ്രവേശനം ആരംഭിച്ചത്.

പ്രവേശനരീതി

വിലാസവും മൊബൈൽനമ്പറും അടക്കം പേര് രജിസ്റ്റർ ചെയ്യുക. ഗൂഗിൾ പേ, ക്യു.ആർ. കോഡ് സ്കാനിങ് തുടങ്ങിയ ഓൺലൈൻ മാർഗങ്ങളിലൂടെ പ്രവേശനഫീസ് അടയ്ക്കുക. സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കുക. തെർമൽ സ്കാനർ ഉപയോഗിച്ചുള്ള ശരീരോഷ്മാവ് പരിശോധനയും കഴിഞ്ഞാൽ കോട്ടയ്ക്കുള്ളിൽ പ്രവേശിക്കാം. പ്രവേശനഫീസ് ഓൺലൈൻ മുഖേന അടയ്ക്കാൻ തുടങ്ങിയതോടെ ഒരു സന്ദർശകന് അഞ്ചുരൂപ ലാഭമുണ്ടാകും. അച്ചടിച്ച ടിക്കറ്റിൽ നേരത്തെ പ്രവേശനം അനുവദിച്ചിരുന്നപ്പോൾ ഒരാൾക്ക് 25 രൂപ നൽകണമായിരുന്നു. ഇപ്പോഴത് 20 രൂപയായി. 15 വയസ്സുവരെയുള്ളവർക്ക് ടിക്കറ്റ്‌ വേണ്ട. വൈകീട്ട് അഞ്ചരവരെയാണ് ടിക്കറ്റ് നൽകുന്നത്. ആറുമണിയോടെ മുഴുവൻ സന്ദർശകരെയും പുറത്തിറക്കി കവാടം അടയ്ക്കും.

No comments