Breaking News

കാട്ടുപന്നി ശല്ല്യം: പൊറുതിമുട്ടി കർഷകർ


കിനാനൂര്‍ കരിന്തളത്ത് പന്നികള്‍ കൂട്ടത്തോടെ കൃഷി നശിപ്പിക്കുന്നതായി പരാതി. രാത്രിയാകുമ്പോൾ കുന്നിറങ്ങി കൂട്ടത്തോടെ വരുന്ന പന്നികള്‍ കൃഷി നശിപ്പിക്കുകയാണ്​. നെല്‍പാടങ്ങളില്‍ ഇറങ്ങി കൂട്ടത്തോടെ ഉഴുതുമറിക്കും. വിളവെടുപ്പിന് പാകമായ നെല്‍കൃഷി നശിപ്പിക്കുന്നത് കര്‍ഷകരെ ഏറെ ദുരിതത്തിലാക്കുകയാണ്. കൂടാതെ ചേന, കിഴങ്ങ്, കപ്പ, കവുങ്ങിന്‍ തൈ, തെങ്ങിന്‍ തൈ, റബര്‍ തൈ എന്നിവയും പിഴുതെടുത്ത് നശിപ്പിക്കുകയാണ്​. തെങ്ങിന്‍ തോപ്പുകളില്‍ വലിയ കുഴിയുണ്ടാക്കി വേരുകള്‍ നശിപ്പിക്കുകയാണ്​. രാത്രിയില്‍ കൂട്ടത്തോടെ എത്തുന്ന പന്നിക്കൂട്ടങ്ങള്‍ തിരിച്ചുപോകാത്തതും കര്‍ഷകരെ ഏറെ ദുരിതത്തിലാക്കുന്നു.

പന്നികളെ കൃഷിസ്ഥലങ്ങളില്‍നിന്ന് അകറ്റാന്‍ കര്‍ഷകര്‍ കട്ടി കൂടിയ കളര്‍ തുണികള്‍ കെട്ടിയിട്ട് ശ്രദ്ധമാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വിജയിക്കുന്നില്ല. പന്നികളെ കെണിവച്ച്‌ പിടികൂടുന്നത് നിയമപ്രശ്നമായതുകൊണ്ട് കര്‍ഷകര്‍ക്ക് ആ വഴിയും അടഞ്ഞു. ചില പന്നികള്‍ അക്രമ സ്വഭാവം കാണിക്കുന്നതുമൂലം വീട്ടില്‍നിന്ന് ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. ചിലര്‍ പടക്കം പൊട്ടിച്ച്‌ പന്നികളെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും പന്നികള്‍ കൂടുതല്‍ ആക്രമണ സ്വഭാവം കാട്ടുകയാണ്. പന്നിശല്യം പഞ്ചായത്തധികൃതര്‍ക്കും തടയാന്‍ പറ്റാത്ത അവസ്ഥയാണ്.

No comments