Breaking News

ചീമേനി തിമിരിയിൽ തൊഴിലുറപ്പു പദ്ധതിയിൽ നിർമിച്ച ശ്മശാനം തുറന്നു

                                       

തൊഴിലുറപ്പു പദ്ധതിയിൽ കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ നിർമിച്ച ജില്ലയിലെ ആദ്യത്തെ പൊതുശ്മശാനം കയ്യൂർ.ചീമേനി പഞ്ചായത്തിലെ തിമിരിയിൽ ഉദ്ഘാടനം ചെയ്തു.കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ നീലേശ്വരത്തെ മനോജ് കുമാറിന്റെ ഇടപെടലിലൂടെയാണ്.തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപയുടെ പൊതു ശ്മശാനം പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമിച്ചത്.

കേന്ദ്ര സർക്കാരിന്റെ 13 ലക്ഷം രൂപയും പഞ്ചായത്തിന്റെ 2 ലക്ഷം രൂപയും തിമിരി സഹകരണ ബാങ്ക് നൽകിയ അര ലക്ഷം രൂപയും നാട്ടുകാരുടെ 5 ലക്ഷം രൂപയും ഉപയോഗിച്ചാണ് ശ്മശാനം നിർമിച്ചതെന്ന് സംഘാടക സമിതി ചെയർമാൻ വൈ.എം.സി.ചന്ദ്രശേഖരൻ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് കെ.ശകുന്തള ഉദ്ഘാടനം ചെയ്തു. ടി.വി കുഞ്ഞികൃഷ്ണൻ,വി.എം.സൗമ്യ, കെ.പ്രദീപൻ, കെ.വി.ഗംഗാധര വാര്യർ, എം.വി.ഗീത, കയനി കുഞ്ഞിക്കണ്ണൻ, കെ.പി.രജനി, ടി.എ.കൃഷ്ണ കുമാർ, വി.രാഘവൻ, സംഘാടക സമിതി കൺവീനർ എം.ഗോപാലൻ എന്നിവർ പ്രസംഗിച്ചു.

No comments