Breaking News

ചീർക്കയത്തെ സൗകാര്യ ക്രഷർ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട്‌ ബി.ജെ.പി പ്രധിഷേധ മാർച്ച് നടത്തി




പുങ്ങംചാലിൽ നിന്നും ആരംഭിച്ച മാർച്ച് ചീർക്കയം ക്രഷറിന് മുന്നിൽ അവസാനിച്ചു. തുടർന്ന് നടന്ന ധർണ്ണ ബി ജെ പി മണ്ഡലം പ്രസിഡന്റ് സി വി സുരേഷ് ഉത്ഘാടനം ചെയ്തു. മലയോരത്ത് ഉരൾപ്പോട്ടലുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ക്രഷർ എത്രയും പെട്ടന്ന് അടച്ചു പൂട്ടണമെന്ന് അദ്ധേഹം ആവശ്യപ്പെട്ടു. ഏത് നിമിഷവും ഒരു ദുരന്തത്തിന്റെ വക്കിലാണ് നാട്. ഒരു നിയന്ത്രണവുമില്ലാതെയാണ് വൻ സ്ടനങ്ങൾ അരങ്ങേറുന്നത്. നാട്ടുകാരുടെ പ്രതിഷേധം ഉൾക്കൊളാൻ മുതലാളിമാരും ഭരണാധികാരികളും തയ്യാറാവണമെന്നും ഉദ്ഘാടകൻ പറഞ്ഞു.
സമരത്തിൽ ബി ജെ പി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി മോഹനൻ അധ്യക്ഷത വഹിച്ചു. സുരേഷ് പറമ്പ സ്വാഗതവും കെ സുജിത്ത് നന്ദിയും പറഞ്ഞു. കെ സി ചന്ദ്രബാബു , ഷിജിൽ കെ എസ് , അവിനാശ് , ജയഗോപാൽ, എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി
ക്രഷർ അടച്ചു പൂട്ടുന്നത് വരെ ശക്തമായ സമരപരിപാടികളും നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് ബിജെപി യുടെ തീരുമാനം.

No comments