Breaking News

കുമ്പളപ്പള്ളി പാലത്തിന്റെ നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ നിർവഹിച്ചു



കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 4.99 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന കുമ്പളപ്പള്ളി പാലത്തിന്റെ നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ നിർവഹിച്ചു.
ഈ ഗവൺമെന്റ് ഭരണത്തിൽ എത്തിയശേഷം നമ്മുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയും അതിന്റെ ഭാഗമായി വിവിധ മേഖലകളിൽ ശ്രദ്ധേയമായ നാം നേട്ടങ്ങളാണ് കൈവരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഗവൺമെന്റുകൾ മാറി വന്നാലും നാടിന്റെ വികസനം തുടർച്ചയാണ്.ഇതിന്റെ ഭാഗമായാണ് കുമ്പളപ്പള്ളി പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനമെന്നും മന്ത്രി പറഞ്ഞു. കുമ്പളപ്പള്ളി ഉമ്മച്ചിപൊയിൽ കോളനി റോഡിൽ കുമ്പളപ്പള്ളി തോടിനു കുറുകെയാണ് പാലം നിർമ്മിക്കുക. പണി പൂർത്തിയാകുന്നതോടെ ഭാഗത്തുള്ളവർക്കും പള്ളിയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും മൂന്ന് സ്പാനുകളിലായി 77 മീറ്റർ ദൂരത്തിലാണ് പാലം നിർമ്മിക്കുന്നത് ഇതോടനുബന്ധിച്ച് 300 മീറ്റർ അനുബന്ധ റോഡ് സംവിധാനമൊരുക്കും പാലത്തിന്റെ ഇരുവശങ്ങളിലുമായി ഒന്നര മീറ്റർ അകലത്തിൽ നടപ്പാതയും ഉണ്ടാകും.
ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് പതാൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാധാ വിജയൻ, കിനാനൂർ കരിന്തളം പഞ്ചായത്ത് വാർഡ് മെമ്പർ എൻ സിന്ധു, വിവിധ കക്ഷി നേതാക്കളായ പാറക്കോൽ രാജൻ, അഡ്വ കെ കെ നാരായണൻ, എം കുമാരൻ, കുര്യാക്കോസ് പ്ലാപറമ്പിൽ, വി സി പത്മനാഭൻ, കെ രാമനാഥൻ,കെ ടി പി സ്പെഷ്യൽ ഓഫീസർ ഇ പി രാജ് മോഹൻ, പൊതുമരാമത്ത് പാലം വിഭാഗം അസി എൻജിനീയർ സഹജൻ, കെ ഡി പി അസി എൻജിനീയർ നവീൻ നാരായണൻ തുടങ്ങിയവർ സംസാരിച്ചു

No comments