Breaking News

കിനാനൂർ കരിന്തളം ഇനി സമ്പൂർണ്ണ ശുചിത്വ ഗ്രാമപഞ്ചായത്ത്. ശുചിത്വ പദവി പ്രഖ്യാപനം റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ നിർവ്വഹിച്ചു.



നമ്മുടെ ഗ്രാമങ്ങളും നഗരങ്ങളും വളരുമ്പോൾ അതിനൊപ്പം നാം സൃഷ്ടിക്കുന്ന മാലിന്യമാണ് ഇന്നത്തെ പല പകർച്ചവ്യാധികളുടെയും ഉറവിടം. ഇതിനെ മറികടക്കാനായി എല്ലായിടത്തും ശുചിത്വം സമൃദ്ധമായ വിളഭൂമി, ശുദ്ധജല ലഭ്യത ഉറപ്പാക്കുക, എന്നീ ലക്ഷ്യങ്ങളോടെയാണ് സർക്കാർ ഹരിത കേരളം മിഷൻ ആരംഭിച്ചതെന്നു മന്ത്രി പറഞ്ഞു.ഇവയിൽ പ്രധാനപങ്ക് വഹിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. മാതൃകാപരമായ സമ്പൂർണ്ണ ശുചിത്വ പദവിയിലെത്തിയ ഗ്രാമപഞ്ചായത്തിനെ മന്ത്രി അഭിനന്ദിച്ചു.കിനാനൂർ കരിന്തളം പഞ്ചായത്തിൽ ശുചിത്വം ഉറപ്പാക്കാനായി ആവിഷ്കരിച്ച" ക്ലീൻ കിനാനൂർ കരിന്തളം " മാതൃകാ പദ്ധതിപദ്ധതി കഴിഞ്ഞ 4 വർഷമായി പഞ്ചായത്തിൽ നടപ്പാക്കുന്നു. പ്ലാസ്റ്റിക്ക് വിരുദ്ധ കാമ്പയ്ൻ പ്രവർത്തനത്തിൻ്റെ ഭാഗമായി പ്ലാസ്റ്റിക്ക് ശേഖരിക്കുകയും സംസ്ക്കരിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ പ്ലാസ്റ്റിക്ക് ഷെറ് ഡിങ് യൂണിറ്റ് സ്ഥാപിക്കുകയും പൊടിച്ച പ്ലാസ്റ്റിക്ക് ക്ലീൻ കേരളക്ക് കൈമാറുന്നു .പഞ്ചായത്തിൽ 34 ഹരിത കർമ്മ സേന വളണ്ടിയർമാരാണുള്ളത് . അവർ ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് അതാത് പ്രദേശത്തെ എം.സി എഫിൽ സൂക്ഷിക്കുകയും എം സി എഫി ൽ നിന്ന് ആർ ആർ എഫി ൽ എത്തിച്ചാണ് ക്ലീൻ കേരളക്ക് കൈമാറുന്നത്. കൂടാതെ പഞ്ചായത്തിനകത്ത് ഗ്രീൻ പ്രോട്ടോക്കോൾ പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചായത്ത് തന്നെ നേരിട്ട് ഹരിത കർമ്മ സേന മുഖാന്തിരം പൊതു പരിപാടികൾക്ക് സ്റ്റീൽ പാത്രവും സ്റ്റീൽ ഗ്ലാസും തുച്ഛമായ വാടകയ്ക്ക് നൽകുന്നു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ വിധുബാല അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷൻ കോർഡിനേറ്റർ സുബ്രഹ്മണ്യൻ മാസ്റ്റർ, കിനാനൂർ കരിന്തളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

No comments