Breaking News

വായനശാലയിൽ നിന്നും ഇനിമുതൽ ഓൺലൈൻ റേഡിയോയും



ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറി ബാലവേദി പ്രവർത്തകരാണ് 'ട്യൂൺ വിത്ത് കുട്ടി ന്യൂസ്' എന്ന പേരിൽ റേഡിയോ ക്ലബ് രൂപീകരിച്ചത് .

4 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന 25 കുട്ടികളാണ് റേഡിയോ ക്ലബ്ബിൽ ഉള്ളത്. വാർത്തകൾ കണ്ടെത്തുന്നതും എഡിറ്റ് ചെയ്യുന്നത് ഇവർ തന്നെയാണ്. ആഴ്ചയിൽ മൂന്നു ദിവസങ്ങളിലായാണ് വാർത്താ സംരക്ഷണം. ഗ്രന്ഥശാലയിലെ കമ്പ്യൂട്ടറുകളും മൊബൈൽ ഫോൺ ആപ്ലിക്കേഷനുകളും എല്ലാം ആണ് ഇവർ ഇതിനായി ഉപയോഗിക്കുന്നത്. പ്രാദേശിക വാർത്തകൾക്ക് പുറമേ കൃഷി, സാംസ്കാരികം, കലാപരിപാടികളും റേഡിയോയിൽ ഉൾപ്പെടുത്തും.കുട്ടികളിലെ വായനാശീലത്തെ പരിപോഷിപ്പിക്കാനും വാർത്തകളെ സമഗ്രമായി വിലയിരുത്താനും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് പ്രോഗ്രാം കോഡിനേറ്റർ സ്നേഹ വിനോദ് പറഞ്ഞു.അൽന പി.എസ് കൺവീനറും റിയ തോമസ് പ്രസിഡണ്ടും, സിദ്ധാർഥ് സജീവൻ കെ.വി. അഭിജിത് എന്നിവർ ഭാരവാഹികളും ആയ കമ്മിറ്റിയാണ് റേഡിയോ ക്ലബ്ബിനെ നിയന്ത്രിക്കുന്നത്. റേഡിയോ ക്ലബ്ബിൻറെയും റേഡിയോ ചാനലിൻ്റെയും ഉദ്ഘാടനം ഞാറായറാഴ്ച്ച വൈകിട്ട് ഏഴിന് കണ്ണൂർ ആകാശവാണി പ്രോഗ്രാം ചീഫ് വി ചന്ദ്രബാബു ഓൺലൈനിലൂടെ നിർവഹിക്കും

No comments