Breaking News

കുട്ടികൾക്കുള്ള വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു ; ഒക്ടോബർ 31 വരെ സ്വീകരിക്കും

 


1.ന്യൂനപക്ഷ പ്രീ മട്രിക് സ്കോളർഷിപ്

ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്ക്. വാർഷികവരുമാനം ഒരു ലക്ഷം രൂപയിൽ കുറവായിരിക്കണം. മുൻവർഷത്തെ വാർഷിക പരീക്ഷയ്ക്ക് 50 % മാർക്ക് വേണം. ഒരു കുടുംബത്തിൽ പരമാവധി 2 കുട്ടികൾക്കാണു സ്കോളർഷിപ്പിന് അർഹത.

2. ഭിന്നശേഷി പ്രീ മട്രിക് സ്കോളർഷിപ്

9, 10 ക്ലാസുകളിലെ കുട്ടികൾക്ക്. വാർഷികവരുമാനം രണ്ടര ലക്ഷം രൂപ കവിയരുത്. ഒരു ക്ലാസിൽ ഒരു തവണ മാത്രം.

3. നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്

സർക്കാർ, എയ്ഡഡ്, തദ്ദേശ സ്വയംഭരണ സ്കൂളുകളിലെ കുട്ടികൾക്ക്. 9, 10, 11 ക്ലാസുകളിൽ 55 / 60 / 55 % മാർക്ക് വേണം. (പട്ടികവിഭാഗത്തിന് 5% ഇളവ്). വാർഷികവരുമാനം ഒന്നര ലക്ഷം രൂപ കവിയരുത്. എൻഎംഎംഎസ് പരീക്ഷയിൽ യോഗ്യത നേടിയിരിക്കണം.

ഒരു കുട്ടിക്ക് ഇവയിൽ ഒരു സ്കോളർഷിപ് മാത്രം.

No comments