Breaking News

അപകടക്കെണിയൊരുക്കി ദേശീയപാതയിൽ വൻ കുഴികൾ. അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച്‌ നാട്ടുകാർ വാഴനട്ടു.


നീലേശ്വരം പാലം കഴിഞ്ഞ്‌ നളന്ദ റിസോർട്ടിനു മുൻവശം ദേശീയപാതയിലാണ് വൻ അപകടം വിളിച്ചു വരുത്തുന്ന കുഴികൾ രൂപപ്പെട്ടത്‌. ഇരുചക്ര വാഹനയാത്രക്കാർ ഉൾപ്പെടെ നിരവധി പേർ ഇതിനോടകം അപകടത്തിൽ പെട്ടു കഴിഞ്ഞു.പാതയുടെ ഇരു വശത്തും ജലാശയമായതിനാൽ വാഹനം കുഴിയിൽ പെടാതെ വെട്ടിക്കുമ്പോൾ തന്നെ താഴെ വെള്ളക്കെട്ടിലേക്ക്‌ വീഴാനുള്ള സാധ്യതയും ഏറെയാണ്. ഇത്‌ വൻ ദുരന്തത്തിനു വഴിവെക്കും. അധികൃതർ അനാസ്ഥ തുടരുന്ന സാഹചര്യത്തിൽ ആദ്യപടിയെന്നോണം നാട്ടുകാർ വാഴനടുകയായിരുന്നു‌. വരും ദിവസങ്ങളിൽ കൂടുതൽ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട്‌ വരുമെന്നും നാട്ടുകാർ അറിയിച്ചു.

No comments