Breaking News

കിനാനൂർ കരിന്തളത്ത് കോവിഡ് പരിശോധനാ കേന്ദ്രം തുടങ്ങി

                                    

കരിന്തളം FH C യിൽ പരിശോധനയ്ക്കത്തിയ രോഗികൾക്ക് ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ പരിശോധിക്കുവാൻ വേണ്ടി പഞ്ചായത്തിൻ്റെയും FHC യുടെയും നേതൃത്വത്തിൽ കോവിഡ് 19 പരിശോധനാ കേന്ദ്രം ആരംഭിച്ചു.സാമൂഹ്യ വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ മലയോര മേഖലയ്ക്ക് ഏറെ ആശ്വാസമാകും ഈ പരിശോധന കേന്ദ്രം. ആൻ്റി ജൻ ടെസ്റ്റും ആർ ടി പി സി ടെസ്റ്റിനുമുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. നിലവിൽ പഞ്ചായത്തിൻ്റെ കീഴിലുള്ള ബിൽഡിങ്ങിലാണ് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എ വിധുബാല ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ Dr സുഗതൻ ,എച്ച് ഐ ജഗദീശൻ ,ജെ എച്ച് ഐ സജേഷ് പഞ്ചായത്ത് സെക്രട്ടറി എൻ മനോജ് എന്നിവർ സംബന്ധിച്ചു.


No comments