Breaking News

കിനാനൂർ-കരിന്തളത്ത് 14 പേർക്കു കൂടി കൊവിഡ് പൊസിറ്റീവ്.

                                     

കരിന്തളത്തും, നീലേശ്വരത്തുമായി ഇന്നു നടത്തിയ ആൻ്റിജൻ പരിശോധനകളിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. കരിന്തളത്ത് 112 പേർക്കാണ് ആൻ്റിജൻ പരിശോധന നടത്തിയത്. അതിൽ 10 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നീലേശ്വരം താലൂക്ക് ആശുപത്രിയിൽ 77 പേർക്ക് ആന്റിജൻ പരിശോധന നടത്തി. അതിൽ 13 പേർക്ക് കൊവിഡ് പൊസിറ്റീവ് സ്ഥിരീകരിച്ചു. മൂന്നു പേർ കിനാനൂർ കരിന്തളക്കാരാണ്.
ആർ.ടി.പി.സി.ആർ പരിശോധനയുടെ ഭാഗമായി കിനാനൂർ കരിന്തളത്തെ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി മാത്രം പഞ്ചായത്തിൽ 27 പേർക്ക് കൊവിഡ് പൊസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. കൂടുതലായി രോഗം റിപ്പോർട്ട് ചെയ്ത ചായ്യോം ബസാർ ,ചായ്യോത്ത് ,നരിമാളം ,ചോയ്യങ്കോട് ,കരിന്തളം ,കോയിത്തട്ട , ബിരിക്കുളം, കോളംകുളം എന്നിവിടങ്ങളിൽ നിലവിൽ സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.

No comments