Breaking News

ആന്റിജന്‍ പരിശോധന നെഗറ്റീവായാലും ആര്‍ടി-പിസിആര്‍ പരിശോധന വേണം: എല്ലാ ജില്ലകള്‍ക്കും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി


തിരുവനന്തപുരം: കോവിഡ് ലക്ഷണങ്ങളുളളവര്‍ക്ക് ആന്റിജന്‍ പരിശോധന നെഗറ്റീവായാലും ആര്‍ടി-പിസിആര്‍ പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ്. ഇതുസംബന്ധിച്ച്‌ എല്ലാ ജില്ലകള്‍ക്കും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. തിരുവനന്തപുരം ഉള്‍പ്പെടെ നാലു ജില്ലകളില്‍ പരിശോധന ഇരട്ടിയാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. മലപ്പുറത്തും കാസര്‍കോട്ടുമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടുതല്‍. ലക്ഷണങ്ങളുളളവര്‍ക്ക് ആന്റിജന്‍ പരിശോധന നെഗറ്റീവായാല്‍ ചിലയിടങ്ങളില്‍ മാത്രമാണ് വീണ്ടും പിസിആര്‍ പരിശോധന നടത്തുന്നത്. രോഗമുളളവരെ കണ്ടെത്തുന്നതിന് ഇത് തടസമാകുന്നുണ്ടെന്നാണ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് ആന്റിജന്‍ നെഗറ്റീവ് ആയാലും ആര്‍ടി-പിസിആര്‍ നടത്തണമെന്ന് ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് അറുപതു ശതമാനത്തിലേറെ ആന്റിജന്‍ പരിശോധനയാണ് നടത്തി വരുന്നത്.

No comments