Breaking News

മിടുക്കനാണ് എടക്കാനത്തെ പ്രസാദ്



മാലോം എടക്കാനം മലമുകളിൽ പടുകൂറ്റൻ ജലാശയമൊരുക്കി മത്സ്യകൃഷി. കർഷകനായ പുരയിടത്തിൽ പ്രസാദ് ആണ് 24 മീറ്റർ നീളവും 10 മീറ്റർ വീതിയും 5 മീറ്റർ താഴ്ചയുമുള്ള ജലാശയമുണ്ടാക്കി മീൻ കൃഷി തുടങ്ങിയത്. മണ്ണുമാന്തി യന്ത്രമുപയോഗിച്ചുണ്ടാക്കിയ കുളത്തിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചാണ് മലമുകളിലെ ഉറവക്കുഴിയിൽ നിന്നും പൈപ്പ് വഴി വെള്ളം നിറയ്ക്കുന്നത്. 19 ലക്ഷം ലീറ്റർ വെള്ളം സംഭരിക്കാൻ കഴിയും. ഇത്തരത്തിൽ 3 കുളങ്ങാണ് നിർമിച്ചിട്ടുള്ളത് സിസിടിവി ക്യാമറ ഉൾപെടെ 9 ലക്ഷം രൂപ ഇതിനായി മുടക്കി. ഒരു കുളത്തിൽ 5000 മീൻകുഞ്ഞുങ്ങൾ വീതമാണ് ഇട്ടത്.ബാങ്ക് വായ്പയെടുത്താണ് ഈ സംരംഭം. സമുദ്ര നിരപ്പിൽ നിന്നും 2700 അടിയോളം ഉയരമുള്ള മലമുകളിലെ പ്രസാദിന്റെ 5 ഏക്കർ ഭൂമിയിൽ തെങ്ങ്, കുരുമുളക്, കവുങ്ങ്, റബർ എന്നിവയും തഴച്ച് വളരുന്നുണ്ട്. ഭക്ഷ്യസുരക്ഷ പദ്ധതി പ്രകാരം സർക്കാരിൽ നിന്നും ധനസഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രസാദ് മീൻ വളർത്താൻ മുന്നോട്ട് വന്നത്. പഞ്ചായത്ത് അംഗം ടോമി വട്ടക്കാട്ട് കുളത്തിൽ മീൻ കുഞ്ഞുങ്ങളെ വിട്ട് ഉദ്ഘാടനം ചെയ്തു. സാബു ചുണ്ടമാണി അധ്യക്ഷനായി. പാഴ്കുന്നിൽ ജോസ്, കെ.കരുണാകരൻ, പി.പ്രസാദ് എന്നിവർ പ്രസംഗിച്ചു

No comments