Breaking News

ആശങ്കകൾ പരിഹരിച്ച് വേണം പുതിയ കോഴ്‌സുകൾ തുടങ്ങാൻ- കെ.പി.സി.ടി.എ.



രാജപുരം: കോളേജുകളിൽ പുതിയ കോഴ്‌സുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകളും ആക്ഷേപങ്ങളും പരിഹരിക്കണമെന്നും എല്ലാ എയ്ഡഡ് കോളജുകൾക്കും തുല്യ പരിഗണന നൽകണമെന്നും കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.പി.സി.ടി.എ.). നിലവിൽ സർക്കാർ പട്ടികയിലുള്ള നവീന കോഴ്‌സുകൾ പലതും ബിരുദ കോഴ്‌സുകളുടെ പോലും നിലവാരമില്ലാത്തതും യു.ജി.സി. പട്ടികയിൽ ഉൾപ്പെടാത്തതുമാണ്. തൊഴിൽ സാധ്യതകൾ ഏറെയുള്ള കൊമേഴ്‌സ്, മാനേജ്‌മെന്റ് മേഖലകളെ അവഗണിച്ചും വികലമാക്കിയുമുള്ള പട്ടികയാണ് സർക്കാർ പുറത്തിറക്കിയിരിക്കുന്നത്. ഒരു ഭാഗത്ത് പുതിയ ദേശീയ വിദ്യഭ്യാസ നയത്തെ എതിർക്കുകയും ഇതേ നയം തന്നെ സംസ്ഥാനത്ത് നടപ്പാക്കുവാൻ ശ്രമിക്കുകയുമാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും കെ.പി.സി.ടി.എ. സംസ്ഥാന നിർവാഹക സമിതി ആരോപിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. കെ.ജോബി തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന.സെക്രട്ടറി ഡോ. യു.അബ്ദുൽ കലാം, ഡോ. ടി.മുഹമ്മദലി, ഡോ.സണ്ണി.കെ.ജോർജ് , ഡോ.ചെറിയാൻ ജോ, ഡോ. പ്രേമചന്ദ്രൻ കീഴോത്ത് , ഡോ. ജി. ജീ എന്നിവർ സംസാരിച്ചു.


No comments