Breaking News

ബയോ ഫ്‌ളോക്ക് മത്സ്യകൃഷിക്ക് തുടക്കമായി


രാജപുരം: സുഭിക്ഷ കേരളം പദ്ധതിയില്‍ പെടുത്തി കോടോം ബേളൂര്‍ പഞ്ചായത്തില്‍ ബയോഫ്‌ളോക്ക് മത്സ്യകൃഷിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി നിര്‍മ്മിച്ച മൂന്ന് ബയോഫ്‌ളോക്ക് ടാങ്കുകളില്‍ മത്സ്യവിത്ത് നിക്ഷേപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി. കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ബിന്ദുലേഖ അധ്യക്ഷത വഹിച്ചു. ബിനോയി ആന്റണി, എം.വി.ബേബി, പി.ജെ.വര്‍ഗീസ്, ജോണ്‍ ഒരപ്പാങ്കല്‍, വി.ഡി.തോമസ്, സിജു എബ്രയില്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments