Breaking News

പരിസ്ഥിതിലോലപ്രദേശം ഒരുകിലോമീറ്റർവരെ; ജനവാസമേഖലകളിൽ വനംതന്നെ അതിർത്തി


വനാതിർത്തിക്കും വന്യജീവിസങ്കേതങ്ങൾക്കുംചുറ്റും പരിസ്ഥിതിലോലപ്രദേശം നിശ്ചയിക്കുന്നതിനുള്ള ഭേദഗതിനിർദേശം വ്യാഴാഴ്ചയോടെ സംസ്ഥാനം കേന്ദ്രവനംമന്ത്രാലയത്തിന് നൽകും. വനാതിർത്തിയിൽനിന്ന് ഒരുകിലോമീറ്റർവരെ പരിസ്ഥിതിലോല പ്രദേശമായി നിശ്ചയിക്കുമെങ്കിലും ജനവാസമേഖലകളെ ഒഴിവാക്കിയുള്ള നിർദേശമാകും സംസ്ഥാനം നൽകുക. ഇതിനായി വന്യജീവിസങ്കേതങ്ങളുടെയും മറ്റും ഭൂപടം പുനഃപരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഉന്നതോദ്യോഗസ്ഥർക്ക് വനംമന്ത്രി കെ. രാജു നിർദേശം നൽകി.

വനംവകുപ്പ് തയ്യാറാക്കുന്ന നിർദേശം മുഖ്യമന്ത്രിയുടെ അനുമതിയോടെ നേരത്തേ നൽകിയ നിർദേശത്തിന്റെ ഭേദഗതിയായി കേന്ദ്രത്തിന് സമർപ്പിക്കും. മലബാർ മേഖലയിൽ അഞ്ചിനകം ഭേദഗതിനിർദേശം സമർപ്പിക്കണമെന്നാണ് കേന്ദ്രനിർദേശം. .

No comments