Breaking News

ജില്ലാ ആശുപത്രി അടുത്ത ആഴ്ചയോടെ കോവിഡ് ആശുപത്രിയാകും.


കാഞ്ഞങ്ങാട് ∙ ജില്ലാ ആശുപത്രിയെ കോവിഡ് ആശുപത്രിയായി മാറ്റാനുള്ള നടപടികളുമായി ആരോഗ്യ വകുപ്പ് മുന്നോട്ട്. എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കി അടുത്ത ആഴ്ച പകുതിയോടെ ആശുപത്രി പ്രവർത്തനം തുടങ്ങാനാണ് ലക്ഷ്യം. ഗുരുതരാവസ്ഥയിലുള്ള കോവിഡ് സി വിഭാഗത്തിൽ പെട്ട രോഗികളെ ചികിത്സിക്കാൻ ജില്ലയിൽ ഇടമില്ലാതെ വന്നതോടെയാണ് ജില്ലാ ആശുപത്രിയെ കോവിഡ് ആശുപത്രിയായി മാറ്റുന്നത്. ഇതിനുള്ള നിർദേശം മുഖ്യമന്ത്രി നൽകിയതോടെയാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നടപടികളുമായി മുന്നോട്ട് പോകുന്നത്. നിലവിൽ സി വിഭാഗത്തിലുള്ള രോഗികളെ പരിയാരം കണ്ണൂർ മെഡിക്കൽ കോളജിലേക്കാണ്. കൊണ്ടു പോകുന്നത്. ഇവിടെ മതിയായ സൗകര്യം ഇല്ലാതെ വന്നതോടെ ജില്ലയിൽ തന്നെ ചികിത്സയ്ക്കുള്ള സൗകര്യം ഇല്ലാതെ വന്നതോടെ ജില്ലയിൽ തന്നെ ചികിത്സയ്ക്കുള്ള സൗകര്യം ഒരുക്കേണ്ടി വന്നു. ഉക്കിനടുക്കയിലെ കാസർകോട് മെഡിക്കൽ കോളജിനെ കോവിഡ് ആശുപത്രിയായി മാറ്റിയെങ്കിലും ഇവിടെ സി വിഭാഗത്തിലുള്ള രോഗികളെ പ്രവേശിപ്പിക്കാനുള്ള സൗകര്യമില്ല. ജില്ലാ ആശുപത്രിയെ കോവിഡ് ആശുപത്രിയായി മാറ്റുന്നതോടെ നിലവിൽ ജില്ലാ ആശുപത്രിയിൽ നിന്നു കിട്ടുന്ന സൗകര്യങ്ങൾ നീലേശ്വരം താലൂക്ക് ആശുപത്രി, പെരിയ സിഎച്ച്സി, ആനന്ദാശ്രമം പിഎച്ച്സി എന്നിവിടങ്ങളിലേക്ക് മാറ്റും. പ്രസവ ചികിത്സയ്ക്കുള്ള സൗകര്യം കാഞ്ഞങ്ങാട് ലക്ഷ്മി മേഘൻ ആശുപത്രിയിലും ഒരുക്കും.

No comments