Breaking News

സംസ്ഥാനത്ത്സമ്പൂർണ ലോക്ക്ഡൗണ്‍ ഇല്ല: കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർവ്വകക്ഷി യോഗ തീരുമാനം


 സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളേർപ്പെടുത്താൻ തീരുമാനം. ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിൽ ധാരണയിലെത്തി. എന്നാൽ സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്തും. സംസ്ഥാനം ഗുരുതര സ്ഥിതിവിശേഷത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. കോവിഡ് പ്രതിരോധത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കാൻ ഇന്നുചേർന്ന സർവകക്ഷിയോഗത്തിൽ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു

No comments