Breaking News

കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് മാർച്ചും ധർണയും


വെള്ളരിക്കുണ്ട്:കേന്ദ്ര സർക്കാരിൻ്റെ കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ഇടതുപക്ഷ കർഷക സംഘടനകളുടെ ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ട് നഗരത്തിൽ മാർച്ചും പോസ്റ്റ് ഓഫീസ് ധർണയും നടത്തി.കിസാൻസഭ ജില്ലാ ജോ: സെക്ര. കെ.പി.സഹദേവൻ ധർണ ഉദ്ഘാടനം ചെയ്തു. കർഷക സംഘം ഏളരി ഏരിയാ സെക്രട്ടറി ടി.പി.തമ്പാൻ അധ്യക്ഷത വഹിച്ചു.കർഷകസംഘം ജില്ലാ വൈസ് പ്രസിഡണ്ട് പി.ആർ.ചാക്കോ, മുൻ.എം.എൽ എ എം.കുമാരൻ,കേരള കോൺഗ്രസ് പിള്ള വിഭാഗം ജില്ലാ സെക്രട്ടറി ടി.പി.നന്ദകുമാർ,കേരള കോൺഗ്രസ് സ്കറിയാ വിഭാഗം കർഷക യൂണിയൻ ജില്ലാ സെക്രട്ടറി കെ.യു ജയിംസ്, സി.പി.ഐ.ലോക്കൽ സെക്രട്ടറി വി.കെ.ചന്ദ്രൻ , എൽ.ജെ ഡി.ജില്ലാക്കമ്മറ്റിയംഗം സ്കറിയ കല്ലേക്കുളം,കേരള കോൺഗ്രസ് സ്കറിയാ വിഭാഗം ജില്ലാ ജന:സെക്രട്ടറി ജോർജ്കുട്ടി തോമസ് മാടപ്പള്ളി എന്നിവർ പ്രസംഗിച്ചു.

No comments