Breaking News

കർഷക വിരുദ്ധ നിയമങ്ങൾ കൃഷിയിടത്തിൽ കുഴിച്ച് മൂടി പ്രതീകാത്മക സമരവുമായി കൊന്നക്കാട് ചൈത്രവാഹിനി ഫാർമേഴ്സ് ക്ലബ്ബ്


പാർലമെൻ്റ് പാസ്സാക്കിയ കാർഷിക ബില്ലുകൾ കൃഷിയിടത്തിൽ കുഴിച്ചുമൂടുന്ന സമരത്തിൻ്റെ ഭാഗമായി കൊന്നക്കാട് ചൈത്രവാഹിനി കർഷക ക്ലബ്ബ് നേതൃത്വത്തിൽ വിവാദ ബില്ലുകൾ പ്രതീകാത്മകമായി കൃഷിയിടത്തിൽ കുഴിച്ചു മൂടി. സംസ്ഥാനത്തെ വിവിധ സ്വതന്ത്ര കർഷക സംഘടനകൾ വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന സമരത്തിൻ്റെ ഭാഗമായാണ് പരിപാടി നടന്നത്.

സണ്ണി പൈകട, വി.ആർ ജയകുമാർ, മാത്യൂസ് വലിയവീട്ടിൽ, ജിനോ ജോസഫ്, സന്തോഷ്‌ പുളിക്കത്തടം, ജോർജ് വരാചേരി, ഇ.കെ ഷിനോജ്, ശശി പറയൻകുളം, പി.സി രഘുനാഥ് തുടങ്ങിയവർ സംബന്ധിച്ചു

No comments