Breaking News

കൊന്നക്കാട് പാമത്തട്ടിൽ വീണ്ടും കല്ല് ഉരുണ്ടിറങ്ങി: ഭീതിയോടെ നാട്ടുകാർ


                                      
മലയോരത്ത് കനത്ത മഴ തുടരുമ്പോൾ പാമത്തട്ട് മലയടിവാരത്തിലുള്ള കുടുംബങ്ങൾ ഭീതിയോടെയാണ് കഴിയുന്നത്. വലിയ പാറക്കൂട്ടങ്ങൾ ഇവരുടെ തലയ്ക്ക് മുകളിൽ ഭീഷണിയായി നിൽക്കുന്നു.പാമത്തട്ട് പാലയ്ക്കൽ സരസ്വതിയമ്മയുടെ പറമ്പിൽ നിന്നാണ് ശനിയാഴ്ച ഉച്ചയോടെ വലിയ കല്ലുകൾ ഉരുണ്ടിറങ്ങിയത്. ഇതിന് മുമ്പും ഈ പ്രദേശത്ത് കല്ലുകൾ വീണിരുന്നു. ഭാഗ്യം കൊണ്ടാണ് ആളപായമില്ലാതെ രക്ഷപെട്ടത്.കല്ലുകൾ സമീപത്തെ റോഡിൽ വന്ന് തങ്ങി നിൽക്കുകയായിരുന്നു. അൽപം കൂടി താഴേക്ക് പോയിരുന്നെങ്കിൽ ചെരുമ്പക്കോട് ഭാഗത്ത് നിരവധി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തേക്ക് കല്ലുകൾ എത്തുമായിരുന്നു. അധികൃതർ ഇതിനു വേണ്ടി നടപടി കൈക്കൊള്ളണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.


No comments