Breaking News

കാക്കടവ് അരിയങ്കല്ലിൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു.

 


കുന്നുംകൈ: അബുദാബി കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി കാക്കടവ് അരിയങ്കല്ലില്‍ നിർമ്മിച്ച ചെർക്കളം അബ്ദുള്ള സ്മാരക കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള വാട്ടർ ടാങ്ക് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബശീർ നിര്‍വഹിച്ചു. അബുദാബി കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് അഷ്റഫ് ഒളവറ അധ്യക്ഷത വഹിച്ചു. അബുദാബി കെ.എം.സി.സി കമ്മിറ്റി 7 ലക്ഷം രൂപ ചെലവിലാണ് കുടിവെള്ള പദ്ധതി നിര്‍മ്മാണം നടത്തിയത്. ഇതിനായി 20,000 ലിറ്റർ വെള്ളം ശേഖരിക്കാവുന്ന ടാങ്കും കിണറും സ്ഥാപിച്ചു.

സമീപ പ്രദേശത്തെ നൂറോളം കുടുംബങ്ങൾക്ക് വേനല്‍കാലത്ത് കുടിവെള്ളം നൽകാനാവുമെന്നു സംഘാടകര്‍ അറിയിച്ചു. പരിപാടിയിൽ മുസ്ലിം ലീഗ് തൃക്കരിപ്പൂർ മണ്ഡലം ട്രഷറര്‍ ലത്തീഫ് നീലഗിരി കോവിഡ് കാലത്തെ വൈറ്റ് ഗാര്‍ഡ് സേവനത്തിനുള്ള ഉപഹാര സമർപ്പണം നടത്തി. സയ്യിദ് സഫിയുള്ളാഹില്‍ ജമലുല്ലൈലി തങ്ങള്‍,എന്‍ പി എം സയ്യിദ് ഫസല്‍ തങ്ങള്‍ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഉമ്മർ മൗലവി, പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് ജാതിയിൽ അസൈനാർ, സെക്രട്ടറി പി.സി ഇസ്മായിൽ, ട്രഷറർ എ.വി അബ്ദുള്‍ഖാദര്‍, തൃക്കരിപ്പൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ ടി.പി അഹമ്മദ് ഹാജി, കെ.എം.സി .സി കാസർഗോഡ് ജില്ലാ വൈസ് പ്രസിഡന്റ് എ.ജി ഇസ്മാഈൽ എന്നിവർ സംസാരിച്ചു.

No comments