Breaking News

ബളാൽ കല്ലൻചിറ വാട്ടർഷെഡ് മണ്ണ്ജല സംരക്ഷണ പദ്ധതി നാളെ ഉദ്ഘാടനം ചെയ്യും



ബളാൽ കല്ലൻചിറ വാട്ടർഷെഡ് മണ്ണ്ജല സംരക്ഷണ പദ്ധതി തിങ്കളാഴ്ച റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവ്വഹിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു. 1 കോടി 56 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 2, 3, 14, 15, 16 വാർഡുകളിൽപ്പെട്ട അരീക്കര , വീട്ടിയോടി, ആലടി ത്തട്ട്, അരിങ്കല്ല്, അത്തിക്കടവ്, മാമ്പളം, പാലച്ചുരംത്തട്ട്, ചീറ്റക്കാൽ, ചോണിയാർക്കുന്ന്, വെള്ളരിക്കുണ്ട്, കല്ലം ചിറ, മങ്കയം , കുഴി ങ്ങാട്, കമല പ്ലാവ്, തൂവക്കുന്ന്, എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്ന 805 ഹെക്ടർ സ്ഥലത്തെ 1000 ഓളം കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നതാണ് പദ്ധതി. 20,000 ചതുരശ്ര മീറ്റർ കല്ല് കയ്യാല, റീ ചാർജ് പിറ്റ്, തട്ട് തിരിക്കൽ, കിണർ റിചാർ കിംങ്ങ്, ചെക്ക്ഡാഡാമുകൾ തുടങ്ങി പ്രവൃത്തികളാണ് വരുന്ന മുന്നു വർഷം കൊണ്ട് നടപ്പിലാക്കുന്നത് എന്ന് പഞ്ചായത്ത് പ്രസി. എം രാധാമണി, വൈ. പ്രസി. രാജു കട്ടക്കയം, പഞ്ചായത്തംഗം ടോമി വട്ടക്കാട്, കെ മാധവൻ നായർ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ, വി എം അശോക് കുമാർ, .എം ബാലകൃഷ്ണ ആചാര്യ, ടി എ രാമചന്ദ്രൻ , കെ റീത്ത എന്നിവർ അറിയിച്ചു

No comments