Breaking News

മരം വീണ് വീട് തകർന്നു ജില്ലയിൽ കനത്ത മഴ തുടരുന്നു



ജില്ലയിൽ കനത്ത മഴ തുടരുന്നു. അങ്ങിങ്ങ് നാശനഷ്ടങ്ങളുണ്ടായി. ജില്ലയിൽ കാലവർഷത്തിൽ ഒരു മരണം. മധൂർ വില്ലേജിൽ ചേനക്കോട് ചന്ദ്രശേഖരനാണ് (30) വയലിലെ വെള്ളം നിറഞ്ഞ കുഴിയിൽ വീണ് മരിച്ചത്.വിവിധയിടങ്ങളിൽ വീടുകൾ തകർന്നു.
മഞ്ചേശ്വരം താലൂക്കിൽ മരം വീണ് ഫെലിക്സ് ഡിസൂസയുടെ വീട് തകർന്നു. കൂറ്റൻ മാവ് കടപുഴകി വീഴുകയായിരുന്നു. ബന്തടുക്ക വില്ലേജിലെ ബേത്തലം രാമകൃഷ്ണയുടെ വീട് ശക്തമായ മഴയിൽ ഭാഗീഗമായി തകർന്നു. ജില്ലയിലെ മലയോര പ്രദേശങ്ങളിൽ തോടുകളും പുഴകളും കരകവിഞ്ഞൊഴുകുകയാണ്. ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്.

No comments