Breaking News

ഓണം ബമ്പർ നറുക്കെടുത്തു; 12 കോടി അടിച്ചത് ഈ ടിക്കറ്റിന്



തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ ഓണം ബമ്പർ ലോട്ടറി നറുക്കെടുപ്പിൽ TB173964 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 12 കോടി രൂപയാണ് ഒന്നാം സമ്മാനത്തിന് ലഭിക്കുന്നത്.
ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്.

44.10 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് കഴിഞ്ഞ വർഷം മുതൽ ഓണം ബമ്പറിന് നൽകി വരുന്നത്.

രണ്ടാം സമ്മാനമായി ഒരു കോടി രൂപ ആറുപേർക്ക്. സമ്മാനത്തിനർഹമായ ടിക്കറ്റുകൾ- TA 738408 TB 474761 TC 570941 TD 764733 TE 360719 TG 787783

മൂന്നാം സമ്മാനമായി 10ലക്ഷം രൂപ വീതം 12 പേർക്കും ലഭിക്കും. തിരുവോണം ബമ്പർ ഭാഗ്യക്കുറിക്ക് ഇത്തവണ മികച്ച വിൽപ്പനയാണ് ഉണ്ടായത്. 44.10 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചത് വിറ്റു പോയിരുന്നു.നാല് ഘട്ടങ്ങളിലായി അച്ചടിച്ച 42 ലക്ഷം ടിക്കറ്റുകളും വ്യാഴാഴ്ചയോടെ വിറ്റുതീർന്നിരുന്നു. ആവശ്യക്കാർ ഏറിയതോടെ 2.1 ലക്ഷം ടിക്കറ്റുകൾ വീണ്ടും അച്ചടിച്ചു. ശനിയാഴ്ച്ചയും വിവിധ ജില്ലാ ഓഫീസുകൾ പ്രവർത്തിച്ചാണ് വിതരണം നടത്തിയത്.

No comments