Breaking News

വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് കുണ്ടംത്തട്ട്- മൗക്കോട് റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ശ്രീ.എം രാജഗോപാലന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.



കുന്നുംകൈ- ചിറ്റാരിക്കാല്‍ കാക്കടവ്-മൗക്കോട്-കടുമേനി എന്നീ PWD റോഡുകളെ ബന്ധിപ്പിക്കുന്ന വെസ്റ്റ് എളേരി പഞ്ചായത്തിലെ പ്രധാനപ്പെട്ട റോഡാണിത്. പഞ്ചായത്ത് ഓഫീസ്, ഭീമനടി വില്ലേജ് ഓഫീസ്, എളേരി കോളേജ് തുടങ്ങിയ പ്രധാനപ്പെട്ട സ്ഥാപനങ്ങളിലേക്ക് പോകാന്‍ പ്രദേശവാസികള്‍ ആശ്രയിക്കുന്ന പ്രസ്തുത റോഡിന്‍റെ വീതികൂട്ടിയും പാര്‍ശ്വഭിത്തികള്‍ കെട്ടിയും വികസിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.MLA ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.. വരുംകാലങ്ങളില്‍ PWD ഏറ്റെടുത്ത് കൂടുതല്‍ ഫണ്ട് ലഭ്യമാക്കി മെക്കാഡം ചെയ്യാന്‍ ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും MLA ഉറപ്പുനല്‍കി.
പഞ്ചായത്ത് പ്രസിഡണ്ട് പ്രസീത രാജന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്തംഗം എംസി അബ്ദുള്‍ സലാം ഹാജി,മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ജെ വര്‍ക്കി,എ.ജെ ഷാജി,ഒ കെ ബാലകൃഷ്ണന്‍ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പിവി അനു സ്വാഗതവും റോഡ് വികസന കമ്മിറ്റി ചെയര്‍മാന്‍ പി സി ജോര്‍ജ്ജ് നന്ദിയും പറഞ്ഞു.

No comments