Breaking News

അറബിക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ ഇന്നും മഴ ശക്തമായി തുടരും

                                            

അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തിപ്രാപിച്ചു. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്.

ഇന്നലെ ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നല്‍കിയിരുന്നു. വ്യാഴാഴ്ച്ച വരെ മഴ ശക്തമായി തുടരുമെന്നാണ് നിലവിലെ വിലയിരുത്തല്‍.
കേരള തീരത്ത് ഇന്നു രാത്രി പതിനൊന്നര വരെ 3.9 മീറ്റര്‍വരെ ഉയരത്തില്‍ തിരമാലകളുണ്ടാകും. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് തീരങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ ബുധനാഴ്ച്ച രാത്രി വരെ കടലാക്രമണമുണ്ടാകാനും സാധ്യതയുണ്ട്

No comments