Breaking News

വിന്നേഴ്സ് ഡേ ഉത്ഘാടനം



പെരുമ്പടവ് ബി.വി.ജെ.എം ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി വിന്നേഴ്‌സ്‌ഡേ സംഘടിപ്പിച്ചു. സ്കൂൾ മാനേജർ റവ.ഫാ.മാണി മേൽവെട്ടം വിന്നേഴ്സ് ഡേ ഉത്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെ ക്യാഷ് അവാർഡും പുരസ്കാരങ്ങളും നൽകി ആദരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ. സഖറിയാസ് അബ്രാഹം, പ്രധാനാധ്യാപിക ശ്രീമതി. തങ്കമ്മ കുര്യൻ, പി.ടി.എ.പ്രസിഡന്റ് ശ്രീ. ഷാബു ആന്റണി, ശ്രീ. റോണി ഇഗ്നേഷ്യസ് , ശ്രീമതി ബിജി ജേക്കബ്, ഫെൻസി മരിയ എന്നിവർ പ്രസംഗിച്ചു.


No comments